bicycles near meറെക്കോഡ് തിരുത്തി മുന്നോട്ട്; ലോകത്തിലെ ഏറ്റവും നീളം കൂടിയ സൈക്ലിംഗ് പാതയായി ദുബായിലെ അൽ ഖുദ്ര ട്രാക്ക്
ദുബായ്: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ തുടർച്ചയുള്ള സൈക്കിൾ പാതയെന്ന സ്വന്തം റെക്കോഡ് തിരുത്തി ദുബായിലെ അൽ ഖുദ്രയിലെ സൈക്കിൾ ട്രാക്ക്. 2020ൽ നേടിയ റെക്കോഡാണ് ഇപ്പോൾ തിരുത്തിയത് bicycles near me. അന്ന് 33 കിലോമീറ്ററായിരുന്നു ട്രാക്കിന്റെ നീളം, ഇന്ന് 80.6 കിലോമീറ്റർ പാതയൊരുക്കിയാണ് ഗിന്നസ് റെക്കോഡ് തിരുത്തിയത്. ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം ജനങ്ങളെ അറിയിച്ചത്. കൂടാതെ അൽ ഖുദ്രയിൽ ആർ.ടി.എയുടെയും ഗിന്നസ് റെക്കോഡിന്‍റെയും നേട്ടങ്ങളും ലോഗോകളും ആലേഖനം ചെയ്ത മാർബിൾ ഫലകം സ്ഥാപിച്ചിട്ടുമുണ്ട്. എമിറേറ്റ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിഭാവനം ചെയ്തതുപോലെ, രാജ്യത്തെ സൈക്കിൾ സൗഹൃദ നഗരമാക്കി മാറ്റാനുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നേട്ടമെന്ന് ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സിഇഒ മൈത ബിൻ അദായി വ്യക്തമാക്കി. ഇവിടുത്തെ സൈക്കിൾ ട്രാക്ക് ഉന്നത നിലവാരത്തിലാണ് നിർമിച്ചിരിക്കുന്നത്. എല്ലായിടത്തും സൈക്ലിസ്റ്റുകൾക്കായി സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സൈക്കിൾ പാതക്കൊപ്പം 135 കിലോമീറ്റർ ദൈർഘ്യമുള്ള ഉപപാതകളുമുണ്ട്. വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ, റസ്റ്റാറന്‍റുകൾ, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ ദീർഘ ദൂര പാതയിലുണ്ട്. മണൽക്കൂനകൾക്കും തടാകങ്ങൾക്കും സമീപത്ത് കൂടെയാണ് ട്രാക്ക് കടന്നുപോകുന്നത്. ഇവിടെയെത്തിയാൽ സ്വന്തമായി സൈക്കിളില്ലാത്തവർക്ക് സൈക്കിൾ വാടകക്കെടുക്കുകയും ചെയ്യാം. അടിയന്തര ആവശ്യങ്ങൾക്ക് വിളിക്കാൻ 30 ഇടങ്ങളിൽ എമർജൻസി ഫോൺ സൗകര്യമൊരുക്കിയിട്ടുണ്ട്. നിലവിൽ 524 കിലോമീറ്റർ സൈക്കിൾ ട്രാക്കാണ് ദുബായിലുള്ളത്. ഇത് 2026ഓടെ ഇത് 819 കിലോമീറ്ററാക്കി വർധിപ്പിക്കാനും സർക്കാറിന് പദ്ധതിയുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)