Posted By user Posted On

work permitതൊഴിലാളികള്‍ക്ക് അർഹമായ താമസ സൗകര്യമൊരുക്കിയില്ലെങ്കിൽ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കും; യുഎഇയിൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

അബുദാബി: യുഎഇയില്‍ ജീവനക്കാർക്ക് അർഹമായ താമസ സൗകര്യമൊരുക്കിയില്ലെങ്കിൽ സ്ഥാപനത്തിന്റെ work permit വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുമെന്ന മുന്നറിയിപ്പുമായി മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഇത് സംബന്ധിച്ച് മന്ത്രാലയം പുതിയ നിർദേശങ്ങൾ പുറത്തിറക്കി. ഇത്തരത്തിൽ സ്ഥാപനങ്ങൾ നിയമലംഘനം നടത്തി എന്ന് കണ്ടെത്തിയാൽ വർക്ക് പെർമിറ്റ് റദ്ദാക്കുകയും, തൊഴിലാളികൾക്ക് ആവശ്യമായ താമസസൗകര്യം ഒരുക്കുന്നത് വരെ സസ്പെൻഷൻ തുടരുകയും ചെയ്യും എന്നാണ് അറിയിപ്പിൽ പറയുന്നത്. കൂടാതെ, മനുഷ്യക്കടത്ത് ശ്രദ്ധയിൽപ്പെട്ടാലും സ്ഥാപനത്തിന്‍റെ പെർമിറ്റ് റദ്ദാക്കും. നിരപരാധികളാണെന്ന് തെളിഞ്ഞ ശേഷം മാത്രമേ പെര്‍മിറ്റ് പുനസ്ഥാപിക്കുകയുള്ളൂ. ശിക്ഷിക്കപ്പെട്ടാൽ കമ്പനിക്കെതിരായ വിധി വന്നതു മുതൽ രണ്ട് വർഷക്കാലാണ് സസ്പെൻഷൻ തുടരുമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. മന്ത്രാലയത്തിന്‍റെ സംവിധാനങ്ങൾ ഉപയോഗിക്കാൻ സ്ഥാപനത്തിന് അനുവദിച്ച ഇലക്ട്രോണിക് സംവിധാനങ്ങൾ ദുരുപയോഗം ചെയ്താലും കടുത്ത നടപടികൾ ഉണ്ടാകും. മന്ത്രാലയത്തിന്‍റെ സേവന ഫീസ്, പിഴകൾ എന്നിവ സംബന്ധിച്ച് 2020ലെ മന്ത്രിസഭ വ്യവസ്ഥ ചെയ്ത നിയമങ്ങൾ ലംഘിക്കുന്നതും ശിക്ഷാർഹമാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *