Posted By user Posted On

international day of charityയുഎഇ ദേശീയ ദിനം: ആഘോഷങ്ങൾ അതിരുവിടരുത്, വാഹനം അലങ്കരിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

അ​ബൂ​ദ​ബി: ന​വം​ബ​ര്‍ 28 മു​ത​ല്‍ ഡി​സം​ബ​ര്‍ ആ​റു​വ​രെ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നിരവധി പരിപാടികളാണ് യുഎഇയിൽ നടക്കാനിരിക്കുന്നത് international day of charity. എല്ലാ സ്ഥലത്തും ദേശീയ പതാക ഉയർന്നു കഴിഞ്ഞു. കടകളിൽ ദേശീയ പതാകയുടെ നിറത്തിലുള്ള വസ്ത്രങ്ങളാണ് പുതിയ ഫാഷൻ. ഈ ദിവസങ്ങളിൽ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് വാ​ഹ​ന​ങ്ങ​ള്‍ അ​ല​ങ്ക​രി​ക്കാനുള്ള അനുമതിയുണ്ട്. എന്നാൽ, ദേശീയ ദിനത്തിന്റെ ആഘോഷകാലയളവ് കഴിഞ്ഞാൽ ഇ​വ നീ​ക്കം ചെ​യ്യ​ണം എന്നാണ് വ്യവസ്ഥ. ഇക്കാര്യത്തിൽ വീ​ഴ്ച വ​രു​ത്തി​യാ​ല്‍ പി​ഴ ചു​മ​ത്തും. ഇപ്പോളിതാ,
ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളി​ലും പ​രേ​ഡി​ലും പ​ങ്കെ​ടു​ക്കു​ന്ന​വ​രും വാ​ഹ​നം അ​ല​ങ്ക​രി​ക്കു​ന്ന​വ​രും ശ്ര​ദ്ധി​​ക്കേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കിയിരിക്കുകയാണ് അ​ബൂ​ദ​ബി പൊ​ലീ​സ്. ആ​ളു​ക​ൾ​ക്ക്​ നേ​രെ സ്‌​പ്രേ പെ​യി​ന്‍റ്​ ഉ​പ​യോ​ഗി​ക്ക​രു​ത്. ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്ത​രു​ത്. നി​ര്‍ദി​ഷ്ട മേ​ഖ​ല​ക​ളി​ല​ല്ലാ​തെ പാ​ര്‍ക്ക് ചെ​യ്യ​രു​ത്. വാ​ഹ​ന​ങ്ങ​ളു​ടെ നി​റം മാ​റ്റ​രു​ത്. ഡോ​ര്‍ ഗ്ലാ​സു​ക​ള്‍ അ​മി​ത​മാ​യ രീ​തി​യി​ല്‍ മ​റ​യ്ക്ക​രു​ത്. ലൈ​സ​ന്‍സ് പ്ലേ​റ്റു​ക​ള്‍ മ​റ​യ്ക്ക​രു​ത്. എ​ന്‍ജി​ന്‍ പ്ര​വ​ര്‍ത്തി​ച്ചു​കൊ​ണ്ടി​രി​ക്കെ റോ​ഡി​ലു​ള്ള വാ​ഹ​ന​ങ്ങ​ളി​ല്‍നി​ന്ന് യാ​ത്രി​ക​രും ഡ്രൈ​വ​ര്‍മാ​രും വാ​ഹ​ന​ത്തി​ല്‍നി​ന്ന് പു​റ​ത്തു​പോ​വ​രു​ത്. പി​ക്ക്അ​പ് ട്ര​ക്കു​ക​ളു​ടെ പി​ന്നി​ലി​രു​ന്നു യാ​ത്ര ചെ​യ്യാ​ന്‍ പാ​ടി​ല്ല.കാ​റി​ന്‍റെ ഡോ​റി​നു പു​റ​ത്തേ​ക്കോ സ​ണ്‍ റൂ​ഫി​ന് പു​റ​ത്തേ​ക്കോ ത​ല​യി​ട​രു​ത്. അ​ഭ്യാ​സം ന​ട​ത്ത​രു​ത്. അ​നു​ചി​ത​മ​ല്ലാ​ത്ത ഭാ​ഷ​യി​ലെ എ​ഴു​ത്തോ സ്റ്റി​ക്ക​റു​ക​ളോ വാ​ഹ​ന​ങ്ങ​ളി​ല്‍ പ​തി​ക്ക​രു​ത് തു​ട​ങ്ങി​യ നി​ര്‍ദേ​ശ​ങ്ങ​ളാണ് പൊലീസ് നൽകിയിരിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *