ministry of human resources & emiratisationവ്യാജ സ്വദേശി വത്കരണം; കമ്പനിയിൽ 43 കുടുംബാംഗങ്ങളെ നിയമിച്ചു, തൊഴിൽ ഉടമയ്ക്കെതിരെ നടപടിയെടുത്ത് മന്ത്രാലയം
യുഎഇ; വ്യാജ എമിറേറ്റൈസേഷൻ നടത്തിയതായി തെളിയിക്കപ്പെട്ട കമ്പനിക്കെതിരെ നടപടിയെടുത്ത് ministry of human resources & emiratisation യുഎഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE). എമിറേറ്റൈസേഷൻ നിരക്ക് വർദ്ധിപ്പിക്കാനും നാഫിസ് പ്രോഗ്രാമിൽ നിന്ന് പ്രയോജനം നേടാനും വേണ്ടി തൊഴിൽ ഉടമ കമ്പനിയിൽ തന്റെ 43 കുടുംബാംഗങ്ങളെ നിയമിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വ്യാജ എമിറേറ്റൈസേഷൻ തെളിയിക്കപ്പെട്ടാൽ, നഫീസ് സ്കീം ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന കമ്പനികൾക്കെതിരായ അഡ്മിനിസ്ട്രേറ്റീവ് പിഴകളും ഓരോ എമിറാറ്റിക്കും 100,000 ദിർഹം എന്ന രീതിയിൽ പിഴയും ഈടാക്കും. ബന്ധുക്കളെയോ കുടുംബാംഗങ്ങളെയോ നിയമിക്കുന്നതിന് തടസ്സമില്ലെന്നും എന്നാൽ നഫീസ് പ്രോഗ്രാമിന്റെ നേട്ടങ്ങൾ ചൂഷണം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് എമിറേറ്റൈസേഷൻ നടത്തുന്നതെങ്കിൽ അത് വ്യാജമായി കണക്കാക്കുമെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ഒരു എമിറാത്തിയെ ഒരു കമ്പനിയുടെ രേഖകളിൽ യഥാർത്ഥ ജോലിയില്ലാതെ എൻറോൾ ചെയ്യുമ്പോഴോ അല്ലെങ്കിൽ അധികാരികളെ തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അതേ കമ്പനിയിൽ ഒരു എമിറാത്തിയെ വീണ്ടും നിയമിക്കുമ്പോഴോ ആണ് അത് ‘വ്യാജ എമിറേറ്റൈസേഷൻ’ ആയി കണക്കാക്കുന്നത്. അത്തരം സന്ദർഭങ്ങളിൽ, നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ മന്ത്രാലയം അഡ്മിനിസ്ട്രേറ്റീവ് പിഴകൾ ചുമത്തുകയും നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്യും. രാജ്യത്തുടനീളമുള്ള വ്യാജ എമിറേറ്റൈസേഷൻ നിരീക്ഷിക്കാൻ മന്ത്രാലയം പരിശോധന ശക്തമാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി വാഗ്ദാനം ചെയ്യുന്ന പിന്തുണയും ആനുകൂല്യങ്ങളും യഥാർത്ഥ എമിറേറ്റൈസേഷൻ നിരക്കുകൾ കൈവരിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അതിനാൽ, പ്രസക്തമായ നിയമനിർമ്മാണങ്ങളുടെയും നിയമങ്ങളുടെയും ലംഘനത്തിൽ അവരെ പങ്കാളികളാക്കുന്ന വ്യാജ ജോലികളൊന്നും നാഫീസ് പ്രോഗ്രാഫിലൂടെ ജോലിയിൽ പ്രവേശിക്കുന്നവർ സ്വീകരിക്കരുതെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)