Posted By user Posted On

credit card fraud protectionയുഎഇയിലെ ​ഗോഡൗണിൽ നിന്ന് 192,000 ദിർഹം വിലമതിക്കുന്ന വസ്ത്രങ്ങളും സിഗരറ്റുകളും മോഷ്ടിച്ചു; 5 പ്രവാസികൾക്ക് ശിക്ഷ വിധിച്ച് കോടതി

യുഎഇ; റാസൽ ഖോറിലെ ഒരു ഗോഡൗണിൽ നിന്ന് 192,000 ദിർഹം വിലമതിക്കുന്ന credit card fraud protection 250 പെട്ടി റെഡിമെയ്ഡ് വസ്ത്രങ്ങളും സിഗരറ്റുകളും മോഷ്ടിച്ച അഞ്ചം​ഗ സംഘത്തിന് ശിക്ഷ വിധിച്ച് കോടതി. ദുബായ് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇവർ മോഷ്ടിച്ച സാധനങ്ങളുടെ മൂല്യം പിഴയായി അടയ്ക്കുകയും ആറ് മാസം തടവ് അനുഭവിക്കുകയും വേണമെന്നാണ് കോടതി വിധിച്ചത്. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഇവരെ നാടുകടത്തും. എഷ്യൻ വംശജരായ അഞ്ച് പേരാണ് പ്രതികൾ കഴിഞ്ഞ ഓഗസ്റ്റിൽ, ഗൾഫ് വംശജനായ ഒരു നിക്ഷേപകൻ തന്റെ ഗോഡൗണിൽ നിന്ന് ചില സാധനങ്ങൾ മോഷ്ടിക്കപ്പെട്ടതായി കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. ഗോഡൗണിൽ ചെന്നപ്പോൾ പൂട്ട് തകർത്ത നിലയിൽ കണ്ടതായും അദ്ദേഹം പരാതിയിൽ പറയുന്നു. ഇദ്ദേഹം തന്റെ ​ഗോഡൗണിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോൾ അതിൽ ആളുകൾ പൂട്ട് തകർത്ത് ഗോഡൗണിലേക്ക് പ്രവേശിക്കുന്നതും പെട്ടികൾ മോഷ്ടിക്കുന്നതും പതിഞ്ഞിട്ടുണ്ടായിരുന്നു. ഇത് പൊലീസിന് കൈമാറുകയും ചെയ്തു. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം മോഷ്ടിക്കാൻ ഉപയോഗിച്ച ബസിന്റെ ഡ്രൈവറെ പൊലീസ് തിരിച്ചറിയുകയായിരുന്നു. ഡ്രൈവറെ അറസ്റ്റ് ചെയ്ത ശേഷം ഇയാൾ നൽകിയ വിവരങ്ങൾ അനുസരിച്ച് കൂട്ടിപ്രതികളെ കൂടി പിടികൂടുകയായിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *