Posted By user Posted On

pardonയുഎഇയിലെ 1,040 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്

യുഎഇ; രാജ്യത്തിന്റെ 51-ാമത് ദേശീയ ദിനത്തിന് മുന്നോടിയായി എമിറേറ്റിലെ 1,040 തടവുകാരെ മോചിപ്പിക്കാൻ pardon വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. ശിക്ഷിക്കപ്പെട്ട തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങൾക്ക് സന്തോഷം നൽകാനും അവസരം നൽകാനുള്ള ഷെയ്ഖ് മുഹമ്മദിന്റെ താൽപ്പര്യമാണ് മാപ്പ് പ്രതിഫലിപ്പിക്കുന്നതെന്ന് ദുബായ് അറ്റോർണി ജനറൽ, ചാൻസലർ എസ്സാം ഇസ്സ അൽ ഹുമൈദാൻ പറഞ്ഞു. രാജ്യത്തിന്റെ സഹിഷ്ണുതയുടെ പ്രധാന മൂല്യങ്ങളിലൊന്നിൽ നിന്നാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരവ് നടപ്പാക്കുന്നതിനായി ദുബായ് പബ്ലിക് പ്രോസിക്യൂഷനും ദുബായ് പോലീസും സംയുക്തമായി നടപടികൾ ആരംഭിച്ചതായി അൽ ഹുമൈദാൻ പറഞ്ഞു. എല്ലാ വർഷവും, പ്രത്യേക അവസരങ്ങളിൽ രാജ്യത്തെ ഭരണാധികാരികൾ നിരവധി തടവുകാർക്ക് ഇത്തരത്തിൽ മാപ്പ് നൽകാറുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *