Posted By user Posted On

moon missionകുതിക്കാനൊരുങ്ങി റാഷിദ് റോവർ; കാലാവസ്ഥ 90 ശതമാനം അനുകൂലം, ചരിത്ര ദൗത്യത്തിനരികെ യുഎഇ

അറബ് ലോകത്തെ ആദ്യത്തെ ചാന്ദ്രപര്യവേഷണ ദൗത്യം ഇന്ന് വൈകുന്നേരത്തോടെ വിക്ഷേപിക്കും moon mission. ഇതോടെ പുതുചരിത്രം രചിക്കാൻ ഒരുങ്ങുകയാണ് യുഎഇ. ജപ്പാൻ ആസ്ഥാനമായുള്ള ഇസ്‌പേസിന്റെ മിഷൻ 1ന്റെ ഭാഗമായി സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിൽ യുഎഇ സമയം ഉച്ചയ്ക്ക് 12.39ന് റാഷിദ് റോവർ പറന്നുയരും. ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ആദ്യത്തെ സ്വകാര്യ നേതൃത്വത്തിലുള്ള ജാപ്പനീസ് ദൗത്യത്തിന്റെ വിക്ഷേപണത്തിന് മുന്നോടിയായി ഫ്ലോറിഡയിലെ പാഡ് 40 ൽ റോക്കറ്റ് സജ്ജീകരണം പൂർത്തിയാക്കി ലോഞ്ചിന് തയ്യാറായിരിക്കുകയാണ്. ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്നത്തെ ദിവസം ഫാൽക്കൺ 9-ന്റെ ലിഫ്റ്റ്ഓഫിന് 90% അനുകൂലമാണ്. ഇന്നത്തെ ദിവസം എന്തെങ്കിലും തടസ്സം നേരിട്ടാണ് ഡിസംബർ 1 വ്യാഴാഴ്ച വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഫ്ലോറിഡയിലും ദുബായിലെ കൺട്രോൾ സെന്ററിലും നിലയുറപ്പിച്ചിരിക്കുന്ന ടീമുകൾ ദൗത്യത്തിനായി പൂർണ സജ്ജമാണെന്ന് മുഹമ്മദ് ബിൻ റാഷിദ് സെന്റർ (എംബിആർഎസ്‌സി) ഡയറക്ടർ ജനറൽ സലേം അൽമറി പറഞ്ഞു. വിക്ഷേപിച്ചു കഴിഞ്ഞാൽ, ബഹിരാകാശ പേടകം ചന്ദ്രനിലേക്ക് നേരിട്ട് സമീപിക്കുന്നതിനുപകരം ഊർജ്ജം കുറഞ്ഞ പാതയിലൂടെ സഞ്ചരിക്കും. യൂറോപ്യൻ സ്‌പേസ് ഏജൻസി (ഇഎസ്‌എ) പറയുന്നതനുസരിച്ച്, ദൗത്യം 1 ആഴത്തിലുള്ള ബഹിരാകാശത്തേക്ക് പുറപ്പെടുകയും വീണ്ടും പേടകത്തിന് വഹിക്കേണ്ട ഇന്ധനത്തിന്റെ അളവ് കുറയ്ക്കാൻ രൂപകൽപ്പന ചെയ്ത ഒരു വലിയ പാതയിലൂടെ മടങ്ങുകയും ചെയ്യും. ഇതിനർത്ഥം വിക്ഷേപിച്ച് ഏകദേശം അഞ്ച് മാസത്തിന് ശേഷം – 2023 ഏപ്രിലിൽ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങും എന്നതാണ്. ദൗത്യത്തിലുടനീളം ഭൂമിയിലെ ബഹിരാകാശ പേടകവും അതിന്റെ ടീമുകളും തമ്മിലുള്ള ആശയവിനിമയം ESA ഉറപ്പാക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *