swan lake balletദേശീയ ദിനാഘോഷത്തിന്റെ നിറവിൽ യുഎഇ; രാജ്യത്തിന് വ്യത്യസ്ത ആദരവുമായി പ്രവാസി മലയാളി യുവതി
യുഎഇ 51-ാം ദേശീയദിനം ആഘോഷിക്കുന്ന വേളയിൽ രാജ്യത്തിന് വ്യത്യസ്ത ആദരവുമായി പ്രവാസി മലയാളി യുവതി swan lake ballet. ദുബായിൽ താമസിക്കുന്ന മലയാളി നര്‍ത്തകി ദില്‍ന ദിനേഷാണ് രാജ്യത്തിന് ആദരമർപ്പിച്ചു കൊണ്ട് നൃത്ത ശിൽപ്പം ഒരുക്കിയത്. ദുബായുടെ പ്രധാന മുദ്രകളിലൊന്നായ ബുര്‍ജ് അല്‍ അറബിന്റെ പശ്ചാത്തലത്തില്‍ യുഎഇ ദേശീയഗാനത്തിനൊപ്പമാണ് ചതുര്‍വര്‍ണ പതാകയുമേന്തി ദിൽന ചുവടുവച്ചത്. ദിൽനയുടെ നൃത്ത രംഗങ്ങൾ ക്യമാറയിൽ പകർത്തിയതും എഡിറ്റ് ചെയ്തതും പ്രജിത് പത്മനാഭനാണ്. തൃശൂര്‍ സ്വദേശിയായ ദില്‍ന 16 വര്‍ഷമായി ദുബായിലാണ് താമസിക്കുന്നത്. ദുബായില്‍ വര്‍ണ നൃത്തകലാക്ഷേത്ര എന്ന നൃത്തവിദ്യാലയം നടത്തുന്ന ദില്‍നയുടെ കീഴില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവ അഭ്യസിച്ചിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)