Posted By user Posted On

international day of charityയുഎഇ ദേശീയ ദിനാഘോഷം: വാരാന്ത്യം ഗംഭീരമാക്കാം, ആഘോഷങ്ങൾക്ക് പൊലിമയേകാൻ വെടിക്കെട്ടും, ഈ സ്ഥലങ്ങൾ സന്ദർശിക്കാം

51-ാമത് ദേശീയ ദിനാഘോഷങ്ങൾ ഔദ്യോഗികമായി ആരംഭിക്കുമ്പോൾ യുഎഇ ആകാശം ഇന്ന് വർണ്ണപ്രഭ ചൊരിയും international day of charity1. വ്യാഴാഴ്ച മുതൽ, രാജ്യത്തുടനീളമുള്ള നിവാസികൾ നീണ്ട വാരാന്ത്യത്തെ പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. രാത്രി നിരവധി സ്ഥലങ്ങളിലാണ് വെടിക്കെട്ട് പ്രദർശനം ഉള്ളത്. യാത്ര പുറപ്പെടുന്നവർക്ക് ഇതൊന്നും നഷ്ടപ്പെടാതെ ആഘോഷങ്ങൾ കൂടുതൽ കളർ ഫുൾ ആക്കാം. ജുമൈറ ബീച്ച് റെസിഡൻസ് മുതൽ ഹത്ത ഡാം വരെ, രാജ്യത്തുടനീളമുള്ള ഏറ്റവും വിസ്മയിപ്പിക്കുന്ന വെടിക്കെട്ട് കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന ചില സ്ഥലങ്ങൾ ഇതാ.

ബ്ലൂവാട്ടർ ഐസ്ലാന്റ്

ഡിസംബർ 2 ന് രാത്രി 8 മണിക്ക് ബ്ലൂവാട്ടേഴ്‌സിന് മുകളിൽ കരിമരുന്ന് പ്രയോഗം പ്രകാശിക്കും. മൈലാഞ്ചി കലാകാരന്മാരും പ്രാദേശിക കരകൗശല വിദഗ്ധരും യുഎഇയുടെ പൂർവ്വികരുടെ പാരമ്പര്യം നിലനിർത്തുന്നവരുമായി നിരവധി കലാപ്രഭികളുടെ പരിപാടികളും ഇവിടെ ഉണ്ടാകും. ദ്വീപിന്റെ തുറന്ന വഴികളിലൂടെ എമിറാത്തി നാടോടി രാഗങ്ങൾ അതിഥികളെ രസിപ്പിക്കും.

​ഗ്ലോബൽ വില്ലേജ്

എല്ലാ വെള്ളിയും ശനിയാഴ്ചയും രാത്രി 9 മണിക്ക് നടക്കുന്ന ഗ്ലോബൽ വില്ലേജ് മ്യൂസിക്കൽ ഫയർ വർക്ക് ഷോയിൽ ആകാശത്ത് മനോഹരമായ നിറങ്ങൾ നൃത്തം ചെയ്യും. ദേശീയ ദിനത്തിൽ പ്രചോദിതമായ പടക്കങ്ങൾ അവയിൽ ഏറ്റവും സവിശേഷമായിരിക്കുമെന്ന് ഉറപ്പാണ്.

ബീച്ച്, ജെബിആർ

ഇന്ന് രാത്രി 8 മണിക്ക് ജെബിആറിനും ബ്ലൂവാട്ടറിനും എതിർവശത്തുള്ള ദി ബീച്ചിലെ പ്രകാശമാനമായ കരിമരുന്ന് പ്രയോഗങ്ങൾ ഉണ്ടാകും. ഈ ലക്ഷ്യസ്ഥാനങ്ങളിൽ ഉടനീളം ലഭ്യമായ സ്വാദിഷ്ടമായ ഭക്ഷണപാനീയങ്ങളും കാണികൾക്ക് ആസ്വദിക്കാം. ഡിസംബർ 2 മുതൽ 4 വരെ ലഭിക്കുന്ന പ്രത്യേക ഓഫറുകളും ഇവിടെയെത്തുന്നവർക്ക് പ്രയോജനപ്പെടുത്താം.ദി വാക്ക്, ജെബിആർ എന്നിവിടങ്ങളിൽ 1.7 കിലോമീറ്റർ പ്രൊമെനേഡ് പടക്കങ്ങളുടെയും തത്സമയ വിനോദങ്ങളുടെയും ഉജ്ജ്വലമായ പ്രദർശനത്തിനായി ഒരുങ്ങുകയാണ്. മൈലാഞ്ചി, കരകൗശലവസ്തുക്കൾ, ഫാൽക്കൺറി എന്നിവയാണ് സന്ദർശകരെ കാത്തിരിക്കുന്ന മറ്റ് ആകർഷണങ്ങൾ. ഒപ്പം നാടോടി ബാൻഡുകളുടെ തത്സമയ പരിപാടികളും ഉണ്ടാകും.

അൽ സീഫ്

യുഎഇയുടെ വിദൂര ഭൂതകാലത്തിൽ മുഴുകാൻ അൽ സീഫിനെക്കാൾ മികച്ച സ്ഥലമില്ല. രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തിന്റെ വാസ്തുവിദ്യയും അന്തരീക്ഷവും കൊണ്ട് സമ്പന്നമാണ് ഈ ക്രീക്ക് സൈഡ് ഡെസ്റ്റിനേഷൻ. ഈ ദേശീയ ദിനത്തിൽ അറേബ്യൻ ഹോസ്പിറ്റാലിറ്റി, തത്സമയ ഷോകൾ, അതിശയിപ്പിക്കുന്ന ഒരു കരിമരുന്ന് പ്രദർശനം എന്നിവയിലൂടെ കാണികളെ ആകർഷിക്കുകയാണ് അൽസീഫ്.

ദി പോയിന്റ്, പാം ജുമൈറ

ഈ ദേശീയ ദിനത്തിൽ ദി പോയിന്റിലെ അതിമനോഹരമായ കാഴ്ചകളും വെടിക്കെട്ട് പ്രകടനവും കാണാൻ ആഗ്രഹിക്കുന്ന താമസക്കാർക്ക് ഡിസംബർ 2-ന് രാത്രി 9 മണിക്ക് മനോഹരമായ പാം ഫൗണ്ടൻ ഷോ സൗജന്യമായി കാണാവുന്നതാണ്.

ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ

ഇന്ന് ഡിസംബർ 2 ന് രാത്രി 8 മണിക്ക് ആരംഭിക്കുന്ന എ-ലിസ്റ്റർ ആർട്ടിസ്റ്റ് ഫയീസ് അൽ സയീദിന്റെ സംഗീതക്കച്ചേരിയോടെയാണ് മാൾ ആഘോഷങ്ങൾക്ക് തുടക്കമിടുന്നത്. കൂടാതെ രാത്രി 9 മണിക്ക് പ്രത്യേകം കോറിയോഗ്രാഫ് ചെയ്ത ഇമാജിൻ വെടിക്കെട്ട് ഷോയും യുഎഇ പതാകയുടെ നിറങ്ങളിൽ ആകാശത്ത് പ്രകാശിപ്പിക്കും. രാത്രി 9.15 ന് ഡിജെ ബ്ലിസിന്റെ ത്രില്ലിംഗ് പ്രകടനവും ഉണ്ടാകും.

ബവാബത്ത് അൽ ഷർഖ് മാൾ

ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ പടക്ക പ്രദർശനത്തിന് ആതിഥേയത്വം വഹിക്കുന്നതിനായി മാൾ തയാറായിരിക്കുകയാണ്. ഡിസംബർ 2 ന് രാത്രി 9 മണിക്കാണ് വെടിക്കെട്ട്. അബുദാബിയുടെ ആകാശം രാജ്യത്തിന്റെ ദേശീയ നിറങ്ങളാൽ പ്രകാശിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *