Posted By user Posted On

one aed to inrദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ സെൻട്രൽ ബാങ്ക് പുതിയ 1000 ദിർഹം നോട്ട് പുറത്തിറക്കി

യുഎഇ; 51-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സെൻട്രൽ ബാങ്ക് ഓഫ് യുഎഇ (സിബിയുഎഇ) 1000 ദിർഹത്തിന്റെ പുതിയ നോട്ട് പുറത്തിറക്കി one aed to inr.പോളിമർ ഉപയോഗിച്ചാണ് നോട്ട് നിർമ്മിച്ചിരിക്കുന്നത്, പുതിയ ഡിസൈനുകളും നൂതന സുരക്ഷാ ഫീച്ചറുകളും നോട്ടിൽ ഉപയോഗിച്ചിരിക്കുന്നു.മുൻ പ്രസിഡന്റും യുഎഇ സ്ഥാപകനുമായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെയാണ് മുൻവശത്ത് ചിത്രീകരിച്ചിരിക്കുന്നത്. ഒരു ബഹിരാകാശ വാഹനത്തിന്റെ തൊട്ടടുത്താണ് ചിത്രം സ്ഥിതി ചെയ്യുന്നത്. 1976-ൽ ഷെയ്ഖ് സായിദും നാസയുടെ ശാസ്ത്രഞ്ജരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ രൂപകൽപ്പന. ഷെയ്ഖ് സായിദിന്റെ ചിത്രത്തിന് ഇടതുവശത്ത് 2021-ൽ നടത്തിയ യാത്രയെ പരാമർശിച്ച് ‘എമിറേറ്റ്സ് മിഷൻ ടു എക്സ്പ്ലോർ ചൊവ്വ – ദി ഹോപ്പ് പ്രോബ്’ എന്ന വാക്കും എഴുതിയിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *