city goldപാന്‍റിന്‍റെ സിബ്ബ് സ്വർണ്ണമാക്കി കടത്താന്‍ ശ്രമം; പിടികൂടിയത് 16 ലക്ഷത്തിന്‍റെ സ്വര്‍ണ്ണം
കോഴിക്കോട്: പാന്‍റിന്‍റെ സിബ്ബ് സ്വർണ്ണമാക്കികൊണ്ടുള്ള കടത്ത് പിടികൂടി city gold. സ്വർണ്ണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ പൊലീസാണ് പിടികൂടിയത്. ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കരിപ്പൂർ വിമാനത്താവളത്തിന്‍റെ പുറത്തേക്ക് ഇയാൾ എത്തിയെങ്കിലും രക്ഷപ്പെടാനായില്ല. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റംഷാദാണ് പൊലീസ് പിടിയിലായത്. കരിപ്പൂർ വിമാനത്താവളത്തിന്റെ പുറത്ത് കടന്ന ഇയാളെ സംശയം തോന്നിയ പോലീസ് തടഞ്ഞു നിർത്തി പരിശോധന നടത്തുകയായിരുന്നു. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 9.30 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ റംഷാദിനെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പോലീസുണ്ടായിരുന്നു. പാന്‍റിന്‍റെ സിബ്ബിന് പുറമെ ഇയാൾ കാലിലെ സോക്സിനുള്ളിലും ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ചിരുന്നു. . മൊത്തത്തിൽ ഇയാളിൽ നിന്ന് 16 ലക്ഷത്തോളം രൂപയുടെ സ്വർണ്ണമാണ് കണ്ടെടുത്തത്. ദുബായില്‍ നിന്നും ആണ് ഇയാൾ കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. പുറത്തെത്തിയ റംഷാദ് തന്നെ കൊണ്ട് പോവാന്‍ വന്ന ബന്ധുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴി സീറോ പോയിന്‍റില്‍ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ റംഷാദ് വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പാൻ്റിൻ്റെ സിബ്ബിൻെറ ഭാഗത്ത് സ്വര്‍ണ്ണ മിശ്രിതമടങ്ങിയ പാക്കറ്റ് കണ്ടെത്തിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)