cyber crime security1.5 മില്യൺ ദിർഹം വരെ പിഴ: സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇ പൊലീസ്
ദുബായ്; സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ് cyber crime security.സർക്കാർ സ്ഥാപനങ്ങളുടെ വിവര സംവിധാനങ്ങളിലേക്കുള്ള അനധികൃത പ്രവേശനത്തിനെതിരെയാണ് മുന്നറിയിപ്പ് നൽകിയത്. 2021 ലെ യുഎഇ ഫെഡറൽ ഡിക്രി നിയമം നമ്പർ 34 ലെ ആർട്ടിക്കിൾ 3 പ്രകാരം, കുറ്റകൃത്യത്തിന് താൽക്കാലിക തടവും കുറഞ്ഞത് 200,000 ദിർഹം പിഴയും ശിക്ഷ ലഭിക്കുമെന്ന് പോലീസ് പറഞ്ഞു. ഈ പിഴത്തുക 500,000 ദിർഹം വരെയും ആകാം. നിയമമനുസരിച്ച്, ഏതെങ്കിലും വ്യക്തി നിയമവിരുദ്ധമായി ഒരു വെബ്സൈറ്റ്, ഇലക്ട്രോണിക് ഇൻഫർമേഷൻ സിസ്റ്റം, ഇൻഫർമേഷൻ നെറ്റ്‌വർക്ക് അല്ലെങ്കിൽ ഏതെങ്കിലും വിവര സാങ്കേതിക വിദ്യകൾ എന്നിവയിൽ പ്രവേശിച്ചാൽ അയാൾക്ക് ശിക്ഷ ലഭിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിട്ട ഒരു ബോധവൽക്കരണ വീഡിയോയിലാണ് പൊലീസ് ഇക്കാര്യങ്ങൾ അറിയിച്ചത്. , കിംവദന്തികൾക്കും സൈബർ കുറ്റകൃത്യങ്ങൾക്കും എതിരെ പോരാടുകയാണ് പൊലീസെന്നും വീഡിയോയിൽ പറയുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള വിവരസാങ്കേതികവിദ്യ നശിപ്പിക്കൽ അല്ലെങ്കിൽ തടസ്സപ്പെടുത്തൽ അല്ലെങ്കിൽ രഹസ്യസ്വഭാവമുള്ള ഡാറ്റ റദ്ദാക്കൽ, ഇല്ലാതാക്കൽ, നശിപ്പിക്കൽ, മാറ്റൽ, പകർത്തൽ അല്ലെങ്കിൽ പുനഃപ്രസിദ്ധീകരണം എന്നിവയ്‌ക്കെതിരെയാണ് പോലീസ് വീഡിയോയിൽ മുന്നറിയിപ്പ് നൽകുന്നത്. കുറ്റകൃത്യം സൈബർ ആക്രമണത്തിന്റെ ഭാഗമാണെങ്കിൽ, അഞ്ച് വർഷത്തിൽ കുറയാതെയുള്ള തടവ് ശിക്ഷയും 250,000 ദിർഹം മുതൽ 1.5 മില്യൺ ദിർഹം വരെ പിഴയും ലഭിക്കും. സംസ്ഥാന വിവര സംവിധാനങ്ങളുമായി ബന്ധപ്പെട്ട ഡാറ്റയുമായോ വിവരങ്ങളുമായോ ബന്ധപ്പെട്ടാണ് കുറ്റകൃത്യം ചെയ്തതെങ്കിൽ ഏറ്റവും കുറഞ്ഞ തടവ് അഞ്ച് വർഷമായിരിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)