radar speed signsശ്രദ്ധിക്കുക; ദൂരക്കാഴ്ച കുറഞ്ഞതിനാൽ യുഎഇയിലെ വിവിധ റോഡുകളിൽ വേഗപരിധി കുറച്ചു, റോഡുകളും വേഗപരിധിയും അറിയാം
അബുദാബി; രാജ്യത്ത് മൂടൽ മഞ്ഞ് കനത്ത സാഹചര്യത്തിൽ അബുദാബി പൊലീസ് ഫോഗ് അലേർട്ട് പുറപ്പെടുവിക്കുകയും radar speed signs റോഡുകളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതിരാവിലെ മൂടൽമഞ്ഞ് കാരണം ദൂരക്കാഴ്ചയിൽ കുറവുണ്ടാക്കുന്നതിനാൽ എമിറേറ്റിലുടനീളമുള്ള ഒന്നിലധികം റോഡുകളിലെ വേഗപരിധി അതോറിറ്റി കുറച്ചു.
റോഡുകളും വേഗപരിധിയും ചുവടെ;
അൽ സാദ് – സ്വീഹാൻ റോഡ്: 80 കി.മീ
ട്രക്ക് റോഡ് (അൽ റസീൻ): മണിക്കൂറിൽ 80 കി.മീ
അബുദാബി – അൽ ഐൻ റോഡ് (അൽ കതം – അൽ ഖസ്ന): 80 കി.മീ
സ്വീഹാൻ – അബോ സെയ്ഫ് റോഡ്: 80 കി.മീ
സ്വീഹാൻ റൗണ്ട്എബൗട്ട് – അൽ ഫലാഹ്: 80 കി.മീ
ദേശീയ കാലാവസ്ഥാ കേന്ദ്രം മൂടൽമഞ്ഞ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് പുലർച്ചെ 1 മണി മുതൽ രാവിലെ 9 മണി വരെ ചില ആന്തരിക പ്രദേശങ്ങളിൽ ചില സമയങ്ങളിൽ താപനില താഴാനും മൂടൽമഞ്ഞ് ഉണ്ടാകാനും സാധ്യതയുണ്ടെന്നും ഇവിടെ ദൂരക്കാഴ്ച കുറയുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)