rtpcrപ്രതിരോധം ഫലം കണ്ടു; യുഎഇയിൽ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകള്‍
യുഎഇ; യുഎഇയിൽ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകള്‍ rtpcr. 100 കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 215 പേർ രോഗമുക്തിയും നേടി. ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തെ പ്രതിദിന കണക്ക് 150-ല്‍ താഴെയായി കുറഞ്ഞിട്ടുണ്ടെങ്കിലും, ദേശീയ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയുടെ ദൈനംദിന ചാര്‍ട്ടുകള്‍ അടിസ്ഥാനമാക്കി, ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. രാജ്യത്ത് ഇതുവരെ 197.2 ദശലക്ഷത്തിലധികം പിസിആര്‍ ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. മൊത്തം സജീവ കേസുകള്‍ 17,761 ആണ്.24,019 പ്രതിദിന പരിശോധനകളിലൂടെയാണ് പുതിയ കേസുകള്‍ കണ്ടെത്തിയത്. രാജ്യത്ത് കൊവിഡ് കേസുകള്‍ വലിയ രീതിയിൽ കുറഞ്ഞതിനാൽ പല സ്ക്രീനിംഗ് സെന്ററുകളും ഇതിനകം അടച്ചുപൂട്ടിയിട്ടുണ്ട്. ആളുകളെല്ലാം മാസ്ക് അടക്കമുള്ള പ്രതിരോധ സംവിധാനങ്ങൾ ഇല്ലാതെയാണ് പുറത്തിറങ്ങുന്നത്. ഡിസംബര്‍ 3 ലെ കണക്കനുസരിച്ച് യുഎഇയിലെ ആകെ കേസുകളുടെ എണ്ണം 1,044,704 ആണ്. 2,348 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)