sim swap fraudവ്യാജ ഇ-മെയില്‍ വിലാസമുണ്ടാക്കി കമ്പനിയിൽ നിന്ന് 52,000 ദിർഹം തട്ടി; പ്രവാസിക്ക് ജയിൽ ശിക്ഷ
അബുദാബി: യുഎഇയില്‍ വ്യാജ രേഖകളുണ്ടാക്കി കമ്പനിയില്‍ നിന്നും sim swap fraud 52,000 ദിര്‍ഹം തട്ടിയെടുത്ത പ്രവാസിക്ക് ശിക്ഷ വിധിച്ച് കോടതി. ഒരു മാസം തടവ് ശിക്ഷയാണ് വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തും. 43കാരനായ ഏഷ്യക്കാരനാണ് പ്രതി. വ്യാജ വിവരങ്ങളും തിരിച്ചറിയൽ രേഖയും ചമച്ചാണ് ഇയാൾ പണം തട്ടിയത്. മറ്റൊരു പ്രുഖ കമ്പനിയുടെ പേരില്‍ വ്യാജ ഇ മെയില്‍ വിലാസം ഉണ്ടാക്കിയാണ് തട്ടിപ്പ് തുടങ്ങിയത്. വ്യാജ ഇ മെയില്‍ വിലാസം ഉപയോഗിച്ച്, ഒരു ടെന്‍ഡറിനായി 52,000 ദിര്‍ഹം കൈമാറ്റം ചെയ്യണമെന്ന് തട്ടിപ്പിനിരയായ കമ്പനിക്ക് പ്രതി ഇ മെയില്‍ അയയ്ക്കുകയായിരുന്നു. ഈ കമ്പനിയുടെ മാനേജരില്‍ നിന്ന് പണം ലഭിക്കുന്നതിനായി ഇയാൾ തെറ്റായ വിവരങ്ങളും വ്യാജ മുദ്രയും പതിപ്പിച്ച് വ്യാജ രേഖകൾ ഉണ്ടാക്കി. ഇതിൽ പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചേര്‍ത്തിരുന്നു. പണം കൈമാറിയ ശേഷം കൂടുതൽ വിവരങ്ങളും ടെൻഡർ നടപടികളും അറിയുന്നതിനായി കമ്പനിയുടെ മാനേജർ പ്രമുഖ കമ്പനിയുടെ പ്രതിനിധികളുമായി സംസാരിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. തെളിവുകളും മറ്റും പരിശോധിച്ച കോടതി കുറ്റക്കാരനായ പ്രവാസിക്ക് ഒരു മാസം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു. വ്യാജ രേഖകള്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. തട്ടിയെടുത്ത പണം ഇയാള്‍ തിരികെ നല്‍കണമെന്നും കോടതി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)