Posted By user Posted On

drivingഅശ്രദ്ധമായ ഡ്രൈവിംഗ്; യുഎഇയില്‍ റെഡ് സിഗ്നല്‍ തെറ്റിച്ച് വാഹനമോടിച്ചയാളിന്‍റെ വീഡിയോ പുറത്തുവിട്ട് പൊലീസ്

അബുദാബി: യുഎഇയിലെ റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായി അശ്രദ്ധമായ ഡ്രൈവിംഗ് driving മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അബുദാബി പോലീസ് വെള്ളിയാഴ്ച വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അതോടൊപ്പം തന്നെ,റോഡിലെ അശ്രദ്ധ കൊണ്ടുണ്ടായ ഒരു അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അബുദാബി പൊലീസ്. റോഡിലോ ഡ്രൈവിങിലോ ശ്രദ്ധിക്കാതെ വാഹനം ഓടിക്കുന്ന ഒരു കാര്‍ ഡ്രൈവര്‍ റെഡ് സിഗ്നല്‍ തെറ്റിച്ച് തിരക്കേറിയ റോഡിലേക്ക് വണ്ടി കയറ്റുന്നതും മറ്റൊരു കാറുമായി കൂട്ടിയിടിക്കുന്നതുമാണ് വീഡിയോയിലുള്ളത്.റോഡിലെ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. സാമൂഹിക മാധ്യമങ്ങളിലൂടെ പൊലീസ് നടത്തുന്ന ട്രാഫിക് ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ അബുദാബി പൊലീസ് പോസ്റ്റ് ചെയ്‍തത്. അശ്രദ്ധമായ ഡ്രൈവിങിന് 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ നല്‍കിയത്. ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം അശ്രദ്ധയ്ക്ക് കാരണമാവുമ്പോള്‍ ഡ്രൈവര്‍മാര്‍ പെട്ടെന്ന് റോഡിലെ ലേന്‍ മാറുകയോ ഹൈവേകളില്‍ പാലിക്കേണ്ട കുറഞ്ഞ വേഗപരിധിയേക്കാള്‍ താഴ്ന്ന വേഗതയില്‍ വാഹനം ഓടിക്കുകയോ ചെയ്യാറുണ്ട്. ഇതിനെല്ലാം പുറമെയാണ് റോഡിലെ ശ്രദ്ധയും ഏകാഗ്രതയും നഷ്‍ടപ്പെടുന്നത് കാരണമായി ട്രാഫിക് സിഗ്നലുകള്‍ അവഗണിച്ച് മുന്നോട്ട് നീങ്ങുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *