Posted By user Posted On

cai airportയാത്രകള്‍ ഇനി എളുപ്പമാകും; വിമാനത്താവളത്തില്‍ പാസ്പോര്‍ട്ട് കാണിക്കാതെ കയറാവുന്ന സംവിധാനം ഉടന്‍ വരുന്നു

യുഎഇ; ഇനി വിമാനയാത്രകളെല്ലാം വളരെ എളുപ്പമാകും. പാസ്പോര്‍ട്ട് കാണിക്കാതെ സഞ്ചരിക്കാവുന്ന സംവിധാനം cai airport ഉടന്‍ തന്നെ നടപ്പിലാക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അയാട്ട.യാത്രക്കാരുടെ സമയം ലാഭിക്കാനും യാത്ര കൂടുതല്‍ എളുപ്പമാക്കാനും വേണ്ടി പുതിയ വ്യവസായ മാനദണ്ഡങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നാണ് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്. കോണ്‍ടാക്റ്റ്ലെസ് ബയോമെട്രിക് പ്രവര്‍ത്തനക്ഷമമാക്കിയ പ്രക്രിയകള്‍ ഉപയോഗിച്ച് വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ അനുഭവം ഡിജിറ്റൈസ് ചെയ്യാന്‍ എയര്‍ലൈനുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. വണ്‍ ഐഡി സംരംഭത്തിന്റെ ഭാഗമായി, ഭാവിയില്‍ വിമാനത്താവളങ്ങളില്‍ ‘റെഡി-ടു-ഫ്‌ലൈ’ പ്രക്രിയ അവതരിപ്പിക്കാനാണ് പദ്ധതി. നിരവധി വിമാനത്താവളങ്ങളില്‍ ഇപ്പോള്‍ തന്നെ ഈ പദ്ധതി നടപ്പിലാക്കുന്നുണ്ട്. യാത്രക്കാരുടെ ബോര്‍ഡിംഗ് പാസ് ഒരു ബയോമെട്രിക് ഐഡന്റിഫയറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ പേപ്പര്‍ ഡോക്യുമെന്റേഷന്‍ നിര്‍മ്മിക്കേണ്ടതായി വരില്ല എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകത. അതോടൊപ്പം തന്നെ പുതിയ പദ്ധതി നിലവില്‍ വരുന്നതോടെ കടലാസ് ജോലികള്‍ കൈകാര്യം ചെയ്യേണ്ടി വരില്ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *