Posted By user Posted On

ഉറവിടം വ്യക്തമാക്കാത്ത പണം വിദേശത്തേക്ക് അയച്ചു; രണ്ടു പ്രവാസികൾ അറസ്റ്റിൽ

സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ സൗദി അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെ രണ്ട് പുതിയ അറസ്റ്റുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഉറവിടം വ്യക്തമാക്കാത്ത പണം വിദേശത്തേക്ക് അയച്ചതിനാണ് 2 പ്രവാസികളെ സൗദി പോലീസ് അറസ്റ്റ് ചെയ്തത് . രാജ്യത്ത്  അനധികൃതമായി സമ്പാദിച്ച പണമാണിതെന്നാണ് അധികൃതരുടെ നിഗമനം.


റിയാദില്‍ വെച്ചാണ് ഇരുവരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. ഇരുവരും സിറിയന്‍ സ്വദേശികളാണെന്നാണ് നിഗമനം. റിയാദിലെ രണ്ട് വീടുകള്‍ കേന്ദ്രീകരിച്ച് ഇവര്‍ നിയമ വിരുദ്ധമായ ബിസിനസുകളില്‍ ഏര്‍പ്പെട്ടുവെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘സൗദി പ്രസ് ഏജന്‍സി’ റിപ്പോര്‍ട്ട് ചെയ്‍തു.
പൊലീസ് നടത്തിയ പരിശോധനയില്‍ 5,85,490 റിയാല്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.സമാനമായ കേസില്‍ മറ്റൊരു വിദേശിയും ഇയാഴ്‍ച സൗദി അറേബ്യയില്‍ അറസ്റ്റിലായിരുന്നു.

യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക

https://chat.whatsapp.com/GYAWb2aiCgd2jUZB09tboL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *