corporate tax advisory ബിസിനസ് സംരംഭങ്ങള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തുന്നു; ജൂണ്‍ ഒന്ന് മുതൽ പ്രാബല്യത്തിൽ
അബുദാബി: യുഎഇയിലെ ബിസിനസ് സംരംഭങ്ങള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തുന്നു. 2023 ജൂണ്‍ ഒന്ന് മുതലായിരിക്കും നികുതി പ്രാബല്യത്തില്‍ വരിക. ഇത് സംബന്ധിച്ച ഫെഡറല്‍ നിയമം കഴിഞ്ഞ ദിവസം പുറത്തിറക്കി. 3,75,000 ദിര്‍ഹത്തില്‍ കൂടുതല്‍ ലാഭമുണ്ടാക്കുന്ന കമ്പനികള്‍ക്കാണ് ഒന്‍പത് ശതമാനം കോര്‍പറേറ്റ് നികുതി ബാധകമാവുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്. പുതിയ നികുതി നിയമം അനുസരിച്ച് വാര്‍ഷിക ലാഭം 3,75,000 ദിര്‍ഹത്തില്‍ താഴെയുള്ള കമ്പനികള്‍ക്ക് നികുതിയുണ്ടാവില്ല. ചെറിയ ബിസിനസ് സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും പിന്തുണ നല്‍കാനാണ് ഈ ഇളവ്. ചില മേഖലകളിലെ സ്ഥാപനങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു. ശമ്പളമോ അല്ലെങ്കില്‍ ജോലികളില്‍ നിന്ന് ലഭിക്കുന്ന വ്യക്തിഗത വരമാനമോ കോര്‍പറേറ്റ് നികുതി കണക്കാക്കുന്നിതനുള്ള വരുമാനത്തില്‍ ഉള്‍പ്പെടില്ല. സര്‍ക്കാര്‍, അര്‍ദ്ധ-സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജോലികളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് ഇത് ബാധകമാണെന്നും അറിയിപ്പിൽ പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)