ഒമാനിലെ ഇന്ത്യൻ എംബസിയിൽ ഒഴിവ്: അറബി ഭാഷയിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം
ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ അറബിക് ട്രാന്‍സ്ലേറ്ററുടെ ഒഴിവ്. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അറബി ഭാഷയിലുള്ള ബിരുദാനന്തര ബിരുദമാണ് വിദ്യഭ്യാസ യോഗ്യത. അറബിക് ട്രാന്സ്ലേഷനില് ബിരുദമോ ഡിപ്ലോമയോ അഭികാമ്യം.
25 വയസ് മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ്, ഹിന്ദി, അറബിക് ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരിക്കണം. കൂടാതെ നല്ല ആശയ വിനിമയ പാടവവും വിവര്‍ത്തന പാടവവും വേണം. കംപ്യൂട്ടര്‍ ഉപയോഗിക്കാനും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പരിചയമുണ്ടായിക്കണമെന്നും എംബസി അറിയിച്ചു.600 ഒമാനി റിയാലായിരിക്കും തുടക്ക ശമ്പളം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക
https://chat.whatsapp.com/GYAWb2aiCgd2jUZB09tboL
Comments (0)