docket sheetsയുഎഇയിൽ കുട്ടികളുടെ മുന്നിൽ വച്ച് ഭാര്യയെ ബാൽക്കണിയിൽ നിന്ന് എറിയുമെന്ന് ഭർത്താവിന്റെ ഭീഷണി; പിഴ ശിക്ഷ വിധിച്ച് കോടതി
ദുബായ്; മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ ബാൽക്കണിയിൽ നിന്ന് എറിയുമെന്ന് ഭീഷണിപ്പെടുത്തിയ docket sheets അറബ് യുവാവിവ് ശിക്ഷ വിധിച്ച് കോടതി.
3,000 ദിർഹം പിഴ ശിക്ഷയാണ് കോടതി വിധിച്ചത്. ഭാര്യയാണ് ഇയാൾക്കെതിരെ കോടതിയെ സമീപിച്ചത്. അവർ നൽകിയ പരാതിയിൽ താനുമായി ഭർത്താവ് വഴക്കിടകയും ദേഷ്യത്തിൽ തന്നെ ബാൽക്കണിയിൽ നിന്ന് താഴേക്ക് എറിയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പറയുന്നത്. മക്കളുടെ മുന്നിൽ വച്ചാണ് ഭീഷണിപ്പെടുത്തിയതെന്നും പരാതിയിലുണ്ട്. തന്റെ പിതാവ് അമ്മയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അമ്മയെ തല്ലാൻ തന്റെ സുഹൃത്തിന് 20,000 ദിർഹം നൽകുമെന്ന് മുമ്പ് പറഞ്ഞിരുന്നതായും ദമ്പതികളുടെ മകൻ കോടതിയിൽ വ്യക്തമാക്കി. അതേസമയം,വിചാരണയ്ക്കിടെ തനിക്കെതിരായ കുറ്റം പ്രതി നിഷേധിച്ചു. ദാമ്പത്യ തർക്കമായതിനാൽ തനിക്കെതിരെയുള്ള കുറ്റം ദുരുദ്ദേശ്യപരമാണെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയെ ബാൽക്കണിയിൽ നിന്ന് എറിയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. തുടർന്ന് കേസിന്റെ സാഹചര്യം കണക്കിലെടുത്ത് പ്രതിക്ക് മാപ്പ് നൽകണമെന്ന് കോടതി കണക്കാക്കുകയും 3,000 ദിർഹം പിഴ ചുമത്താൻ തീരുമാനിക്കുകയും ആയിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)