Posted By user Posted On

identity protectionയുഎഇയിൽ നിർമാണത്തിലിരിക്കുന്ന 15 വീടുകളിൽ മോഷണം; നാല് പ്രവാസികൾക്ക് ജയിൽ ശിക്ഷ

യുഎഇ; നിർമാണത്തിലിരുന്ന 15 വീടുകളിൽ മോഷണം നടത്തിയ identity protection നാല് പ്രവാസികൾക്ക് ജയിൽ ശിക്ഷ. നാല് ഏഷ്യൻ വംശജരെയാണ് റാസൽഖൈമ ക്രിമിനൽ കോടതി തടവിന് ശിക്ഷിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഇവരെ നാടുകടത്തും. നിർമാണം അവസാനഘട്ടത്തിലിരിക്കുന്ന വീടുകൾ ലക്ഷ്യമിട്ടാണ് നാലംഗ സംഘം മോഷണം നടത്തിയതെന്നാണ് കേസ്. ഇവർ വീടുകളുടെ വാതിലുകളും ജനലുകളും തകർത്ത് വയറുകളും ഇലക്ട്രിക്കൽ ഇൻസ്റ്റാളേഷനുകളും വാട്ടർ പമ്പുകളും ഭാരം കുറഞ്ഞതും ചെലവേറിയതുമായ മറ്റ് വസ്തുക്കളും മോഷ്ടിച്ചു എന്നാണ് പരാതി. നിർമാണത്തിലിരിക്കുന്ന വീടുകളിൽ നിന്ന് മോഷണം നടന്നതായി 15 പരാതികൾ ലഭിച്ചതായി പോലീസ് രേഖകൾ പറയുന്നു. പരാതികളുടെ അടസ്ഥാനത്തിൽ പൊലീസ് സിഐഡി ഉദ്യോ​സ്ഥരുടെ ഒരു ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഈ അന്വേഷണത്തിലാണ് പ്രതികളിൽ പ്രധാനിയായ വ്യക്തി പിടിയിലായത്. മറ്റുള്ളവർ രാത്രിയിൽ കൂട്ടുപ്രതികൾക്കായി രാത്രി പ്രത്യേക സ്ഥലങ്ങളിൽ കാത്തു നിൽക്കുന്നതായി വിവരം ലഭിച്ച പൊലീസ് അവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളിൽ നിന്ന് മോഷണത്തിന് ഉപയോ​ഗിക്കുന്ന സാധനങ്ങളും പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. 15 വീടുകളിൽ നിന്നും മോഷ്ടിച്ച സാധനങ്ങൾ ഏഷ്യൻ പൗരനായ ഓരാൾക്ക് വിറ്റതായും പ്രതികൾ പറഞ്ഞു. അതേസമയം, മോഷണമുതലാണ് പ്രതികൾ തനിക്ക് വിൽപ്പന നടത്തിയതെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *