alcohol testയുഎഇയില്‍ മയക്കുമരുന്ന് പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ സാമ്പിള്‍ മാറ്റി കബളിപ്പിക്കാൻ ശ്രമം; യുവാവിന് എട്ടിന്റെ പണി കൊടുത്ത് കോടതി
ദുബൈ: മയക്കുമരുന്ന് ഉപയോഗിച്ചോ എന്ന് കണ്ടെത്താനുള്ള പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ alcohol test സാമ്പിള്‍ മാറ്റി തട്ടിപ്പ് നടത്താന്‍ ശ്രമിച്ച യുവാവിന് എട്ടിന്റെ പണി കൊടുത്ത് കോടതി. 10,000 ദിര്‍ഹം പിഴയും ഒരു വര്‍ഷം ജയില്‍ ശിക്ഷയുമാണ് കോടതി വിധിച്ചത്. ഇയാൾ മയക്കു മരുന്ന് ഉപയോഗിച്ചോ എന്ന് ദുബായ് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാൾ പൊലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചത്. മയക്കുമരുന്ന് ഉപയോഗം കണ്ടെത്താനുള്ള പരിശോധയ്ക്ക് വിധേയമാകാമെന്ന് ഇയാള്‍ സമ്മതിക്കുകയും തുടർന്ന് സഹോദരന്റെ മൂത്ര സാമ്പിള്‍ ശേഖരിച്ച് സിറിഞ്ചിലാക്കി കൈവശം വയ്ക്കുകയും ചെയ്തു. സാമ്പിള്‍ എടുക്കാന്‍ വിടുമ്പോള്‍ സഹോദരന്റെ മൂത്ര സാമ്പിള്‍ ബോട്ടിലില്‍ നിറച്ച് നല്‍കാനായിരുന്നു പ്രതി പദ്ധതിയിട്ടത്. എന്നാൽ തട്ടിപ്പ് നടത്താനുള്ള ശ്രമം പൊലീസ് കയ്യോടെ പിടിച്ചു. പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കുന്നതിന് മുമ്പ് ഇയാളെ പൊലീസ് ദേഹപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഈ സമയത്താണ് ഒരു മെഡിക്കല്‍ സിറിഞ്ച് ശരീരത്തില്‍ ഒളിപ്പിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്ന് ചോദ്യം ചെയ്തപ്പോളാണ് ഇയാള്‍ തട്ടിപ്പ് ശ്രമത്തെ കുറിച്ച് പറഞ്ഞത്. താന്‍ യഥാര്‍ത്ഥത്തില്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും ഇത് പിടിക്കപ്പെടാതിരിക്കാന്‍ പരിശോധനാ സാമ്പിള്‍ മാറ്റാന്‍ തീരുമാനിച്ചതായും യുവാവ് പൊലീസിനോട് സമ്മതിച്ചു. ഇതോടെ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ദുബൈ പ്രാഥമിക കോടതിക്ക് കൈമാറുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)