rashid roverസ്വപ്നം തൊട്ട് യുഎഇ; ചാന്ദ്ര ദൗത്യമായ റാഷിദ് റോവറിൽ നിന്നുള്ള ആദ്യ സന്ദേശം എത്തി
യുഎഇ; എറെനാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ഞായറാഴ്ചയാണ് യുഎഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവർ ഒരു രാജ്യത്തിന്റെ rashid roverസ്വപ്നവുമായി പറന്നുയർന്നത്. ഇപ്പോളിതാ, ഏറ്റവും സന്തോഷകരമായ വാർത്തയാണ് വരുന്നത്. റാഷിദ് റോവറിൽ നിന്നുള്ള ആദ്യത്തെ സന്ദേശം എത്തിയിരിക്കുന്നു. റാഷിദ് റോവര്‍ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററുമായി (എം.ബി.ആര്‍.എസ്.സി.) ആശയവിനിമയം നടത്തി എന്നാണ് വിവരം. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഈ സന്തോഷ വാർത്ത ട്വിറ്ററിലൂടെ അറിയിച്ചത്. ഭൂമിയില്‍നിന്നും ഏകദേശം 4,40,000 കിലോമീറ്റര്‍ അകലെനിന്നാണ് ആദ്യസന്ദേശമയച്ചതെന്നാണ് വിവരം. അതായത്, ഈ സന്ദേശം സൂചിപ്പിക്കുന്നത് പേടകം ശരിയായനിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയ പേടകത്തിന്റെ ലാന്‍ഡറിന് മുകളില്‍ സ്ഥിതിചെയ്യുന്ന ഐസ്‌പേസിന്റെ ക്യാമറ ദൗത്യത്തിലുടനീളം ചിത്രങ്ങള്‍ റെക്കോഡ്‌ചെയ്യും. ചിത്രങ്ങള്‍ വിജയകരമായി പകര്‍ത്തിയെന്നും അവ ഹകുട്ടോ-ആര്‍ മിഷന്‍ കണ്‍ട്രോള്‍ സെന്ററിന് (എം.സി.സി.) കൈമാറിയെന്നും ജപ്പാന്‍ ചാന്ദ്രപര്യവേക്ഷണ കമ്പനിയായ ഐസ്‌പേസും സ്ഥിരീകരിച്ചിട്ടുണ്ട്. ബഹിരാകാശ അന്തരീക്ഷത്തില്‍ വിജയകരമായി പ്രവര്‍ത്തിക്കാന്‍ ക്യാമറയ്ക്ക് സാധിച്ചതും ഭൂമിയിലേക്ക് ആശയവിനിമയം കൈമാറാന്‍ കഴിഞ്ഞതും ദൗത്യത്തിലെ സുപ്രധാന നാഴികക്കല്ലായാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)