Posted By user Posted On

domestic housekeepingയുഎഇ ഗാർഹിക തൊഴിലാളി നിയമം: ഗോൾഡൻ വിസയുള്ളവർക്ക് പരിധിയില്ലാതെ വീട്ടുജോലിക്കാരെ സ്പോൺസർ ചെയ്യാം

യുഎഇയുടെ പുതിയ ഗാർഹിക തൊഴിലാളി നിയമം ഡിസംബർ 15 വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു domestic housekeeping. സർക്കാരിൽ നിന്ന് ലൈസൻസ് നേടിയ ഏജൻസികൾക്ക് ജോലിക്കാരികളെയും നാനിമാരെയും റിക്രൂട്ട് ചെയ്യുന്നത് പരിമിതപ്പെടുത്തുന്നു എന്നതാണ് നിയമത്തിന്റെ പ്രത്യേകത. എന്നിരുന്നാലും, ചില താമസക്കാർക്ക് അവരുടെ സ്പോൺസർഷിപ്പിന് കീഴിൽ വീട്ടുജോലിക്കാരെ നിയമിക്കാൻ അനുവദിച്ചിട്ടുണ്ട്, ഇവരിൽ ഗോൾഡൻ വിസയുള്ളവരും ഉൾപ്പെടുന്നു. ഈ തൊഴിലാളികളിൽ വീട്ടുജോലിക്കാർ, പാചകക്കാർ, നാനിമാർ, ബേബി സിറ്റർമാർ, തോട്ടക്കാർ, ഫാമിലി ഡ്രൈവർമാർ, ഫാം വർക്കർമാർ, സ്വകാര്യ അധ്യാപകർ, സ്വകാര്യ നഴ്‌സുമാർ, പേഴ്‌സണൽ ട്രെയിനർമാർ, പേഴ്‌സണൽ അസിസ്റ്റന്റുമാർ, ഗാർഡുകൾ എന്നിവരും ഉൾപ്പെടുന്നു. ഈ വർഷം ആദ്യം പ്രഖ്യാപിച്ച വിപുലീകരിച്ച സ്കീമിന് കീഴിൽ, ഗോൾഡൻ വിസ ഉടമകൾക്ക് പരിമിതികളില്ലാത്ത വീട്ടുജോലിക്കാരെ സ്പോൺസർ ചെയ്യാൻ കഴിയും.

​ഗാർഹിക തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട് യുഎഇ ഗവൺമെന്റിന്റെ വെബ്‌സൈറ്റിലെ മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിക്കാം;

1.25,000 ദിർഹം പ്രതിമാസ വരുമാനമുള്ള വ്യക്തികളും കുടുംബങ്ങൾക്കും ​ഗാർഹിക തൊഴിലാളികളെ സ്പോൺസർ ചെയ്യാം
2.യുഎഇ കാബിനറ്റിന്റെ തീരുമാനങ്ങൾക്ക് കീഴിൽ വീട്ടുജോലിക്കാരെ സ്പോൺസർ ചെയ്യാൻ അനുവദിക്കപ്പെട്ട വ്യക്തികൾക്കും ​ഗാർഹിക തൊഴിലാളികളെ സ്പോൺസർ ചെയ്യാം
3.അംഗീകൃത മെഡിക്കൽ കവറേജുള്ള രോഗികൾ, അവരുടെ കുടുംബാംഗങ്ങൾക്ക് 15,000 ദിർഹത്തിന് മുകളിൽ പ്രതിമാസ വരുമാനമുണ്ടെങ്കിൽ അവർക്കും സ്പോൺസർ ചെയ്യാം
4.വ്യത്യസ്ത സ്പെഷ്യാലിറ്റികളുടെ കൺസൾട്ടന്റുകൾ, ജഡ്ജിമാർ, നിയമ ഉപദേഷ്ടാക്കൾ തുടങ്ങിയ മുതിർന്ന പദവികൾ ഉള്ളവർക്കും ​ഗാർഹിക തൊഴിലാളികളെ സ്പോൺസർ ചെയ്യാം

അതേസമയം,18 വയസ്സിന് താഴെയുള്ള ഒരു ഗാർഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതോ ജോലി ചെയ്യിക്കുന്നതോ നിയമം അനുസരിച്ച് കർശനമായി നിരോധിച്ചിട്ടുണ്ട്. സഹായികൾക്ക് അവരുടെ വേതനം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് തൊഴിലുടമകൾ ഉറപ്പാക്കണം. ആഴ്ചയിൽ ഒരു ദിവസം പണമടച്ചുള്ള വിശ്രമവും പ്രതിദിനം 12 ൻ എവിശ്രമവും ലഭിക്കുണം. 30 ദിവസത്തെ ശമ്പളമുള്ള അവധി തൊഴിലാളികൾക്ക് ഉറപ്പാക്കണം. മെഡിക്കൽ ഇൻഷുറൻസ് , ഓരോ രണ്ട് വർഷത്തിലും അവരുടെ മാതൃരാജ്യത്തേക്കുള്ള റൗണ്ട് ട്രിപ്പ് ടിക്കറ്റ്, മാന്യമായ ഭക്ഷണവും താമസവും എന്നിവയും തൊഴിൽ ഉടമ ഉറപ്പാക്കണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *