expat womenയുഎഇയില്‍ കെട്ടിടത്തിന്റെ 17-ാം നിലയില്‍ നിന്ന് വീണ് പ്രവാസി യുവതിക്ക് ദാരുണാന്ത്യം
ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ കെട്ടിടത്തിന്റെ 17-ാം നിലയില്‍ നിന്ന് വീണ് പ്രവാസി യുവതിക്ക് ദാരുണാന്ത്യം expat women. ബുധനാഴ്ച രാവിലെയാണ് ഷാര്‍ജയിലെ ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും 35കാരിയായ സിറിയന്‍ യുവതി താഴേക്ക് വീണതെന്ന് പൊലീസ് അറിയിച്ചു. രാവിലെ 11.50നാണ് പൊലീസിന് അപകടം സംബന്ധിച്ച വിവരം ലഭിച്ചത്. ഉടന്‍ തന്നെ പൊലീസും പാരാമെഡിക്കല്‍ സംഘവും സംഭവസ്ഥലത്തെത്തുകയും യുവതിയുടെ മൃതദേഹം ആശുപത്രിയിലേക്കും പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേക്കും മാറ്റുകയും ചെയ്തു. 46 നിലകളുള്ള ഈ കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് യുവതി ഭര്‍ത്താവിനൊപ്പം താമസിക്കുന്നത്. ഈ അപ്പാര്‍ട്ട്മെന്റിന് ബാല്‍ക്കണി ഇല്ല. ബാല്‍ക്കണിയുള്ള രണ്ട് കിടപ്പുമുറികളും ഹാളുമുള്ള ഫ്ലാറ്റ്റ് വേണമെന്ന് ആവശ്യപ്പെട്ട് സംഭവ ദിവസം രാവിലെ 11.30ന് യുവതി ബില്‍ഡിങ് മാനേജ്മെന്റ് ഓഫീസിലേക്ക് പോയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് താക്കോലും എടുത്ത് ആളൊഴിഞ്ഞ അപ്പാര്‍ട്ട്മെന്റ് കാണാന്‍ പോകുകയും10 മിനിറ്റിന് ശേഷം ബാല്‍ക്കണിയില്‍ നിന്ന് ചാടി കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലേക്ക് വീഴുകയുമായിരുന്നു. സംഭവത്തിൽ ഷാര്‍ജ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. യുവതി ചാടിയ അപ്പാര്‍ട്ട്മെന്റില്‍ പൊലീസ് പരിശോധന നടത്തുകയും ബാല്‍ക്കണിയിലെ മേശയില്‍ യുവതിയുടെ മൊബൈല്‍ ഫോണും ഹാന്‍ഡ്ബാഗും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. സംഭവം നടക്കുന്ന സമയത്ത് ഭര്‍ത്താവ് ജോലി ചെയ്യുകയായിരുന്നു. പൊലീസാണ് ഭര്‍ത്താവിനെ വിവരം അറിയിച്ചത്. പിന്നീട് യുവതിയുടെ ഭര്‍ത്താവിനെയും ദൃക്സാക്ഷികളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)