fineകോടികൾ പിഴ അടയ്ക്കേണ്ടി വരും: നിയമം ലംഘിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കരുതെന്ന് താമസക്കാർക്ക് യുഎഇ അതോറിറ്റിയുടെ മുന്നറിയിപ്പ്
യുഎഇ; രാജ്യത്തിന്റെ നിയമം ലംഘിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കരുതെന്ന് താമസക്കാരെ ഓർമ്മിപ്പിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ fine . 2021ലെ 31-ാം നമ്പർ ഫെഡറൽ ഡിക്രി-നിയമത്തിലെ ആർട്ടിക്കിൾ 209 പ്രകാരമാണ് കുറ്റകൃത്യങ്ങളും പിഴകളും സംബന്ധിച്ച നിയമം പാസാക്കുന്നതെന്നു അതോറിറ്റി പറഞ്ഞു. ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അതോറിറ്റി ഇക്കാര്യം പൊതുജനങ്ങളെ അറിയിച്ചത്. നിയമങ്ങൾ അനുസരിക്കാതിരിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കരുതെന്നും അല്ലെങ്കിൽ ഒരു കുറ്റകൃത്യത്തെ മഹത്വവത്കരിക്കരുതെന്നുമാണ് പോസ്റ്റിലൂടെ അതോറിറ്റി താമസക്കാരോട് അഭ്യർത്ഥിച്ചത്.അതോറിറ്റി അറിയിക്കുന്നത് അനുസരിച്ച്, അത്തരത്തിൽ ഏതെങ്കിലും തെറ്റ് ചെയ്യുകയാണെങ്കിൽ പ്രതിക്ക് തടവും 100,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴയും ശിക്ഷ ലഭിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)