new year’s dayപുതുവർഷം പിറക്കാൻ ഇനി ദിവസങ്ങൾ മാത്രം; 2023ലെ അവധി ആഘോഷങ്ങൾ പ്ലാൻ ചെയ്തോ? അടുത്ത വർഷത്തെ നീണ്ട വാരാന്ത്യ അവധികൾ അറിയാം
നവംബർ മാസത്തിലാണ് യുഎഇ കാബിനറ്റ് 2023-ലെ ഔദ്യോഗിക അവധികൾ അംഗീകരിച്ചത്. new year’s day2023ൽ താമസക്കാർക്ക് കുറച്ച് നീണ്ട വാരാന്ത്യങ്ങൾ ലഭിക്കുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ കൊവിഡ് കാലം തട്ടിയെടുത്ത അവധി ആഘോഷങ്ങളെല്ലാം വരാനിരിക്കുന്ന വർഷം അടിപൊളിയായി ആഘോഷിക്കാം. കൂടാതെ യുഎഇയിലെ പല പ്രവാസികൾക്കും തങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാൻ അവരുടെ മാതൃരാജ്യങ്ങളിലേക്ക് പറക്കുന്നതിന് വാർഷിക അവധികളോടൊപ്പം നീണ്ട വാരാന്ത്യങ്ങളും ക്രമീകരിക്കാവുന്നതാണ്. പുതുവർഷത്തിലെ ആദ്യ പൊതു അവധി ജനുവരി 1 ഞായറാഴ്ച ആയിരിക്കും. ഇത് വാരാന്ത്യത്തിൽ വരുന്നതിനാൽ മിക്ക താമസക്കാർക്കും അധിക അവധി ലഭിക്കില്ല. 2023 ഏപ്രിൽ മാസത്തിൽ ഈദ് അൽ ഫിത്തർ സമയത്ത് യുഎഇ നിവാസികൾ അവരുടെ ആദ്യത്തെ നീണ്ട ഇടവേള ആസ്വദിക്കാം. ഇസ്ലാമിക ഹിജ്റി കലണ്ടറിന്റെ അടിസ്ഥാനത്തിൽ റമദാൻ 29 മുതൽ ശവ്വാൽ 3 വരെയാണ് ഇടവേള. ഗ്രിഗോറിയൻ കലണ്ടറും ജ്യോതിശാസ്ത്ര കണക്കുകൂട്ടലും അനുസരിച്ച്, ഇത് ഏപ്രിൽ 20 വ്യാഴാഴ്ച മുതൽ ഏപ്രിൽ 23 ഞായർ വരെ ആയിരിക്കും. ഈദ് അൽ അദ്ഹയിൽ താമസക്കാർക്ക് ആറ് ദിവസത്തെ ഇടവേളയും ആസ്വദിക്കാൻ കഴിയും. ജൂൺ 27 ചൊവ്വാഴ്ച മുതൽ ജൂൺ 30 വെള്ളിയാഴ്ച വരെ ഈദ് അൽ അദ്ഹയോടനുബന്ധിച്ച് അവധി കിട്ടാൻ സാധ്യതയുണ്ട്. ജൂലൈ 21 വെള്ളിയാഴ്ച ഹിജ്രി പുതുവത്സരം ആയതിനാലും അവധി കിട്ടും. കൂടാതെ സെപ്തംബർ 29ന് മുഹമ്മദ് നബി(സ)യുടെ ജന്മദിനമാണ് ആ ദിവസവും അവധി ആയിരിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)