Posted By user Posted On

eb1aവിസ – തൊഴില്‍ തട്ടിപ്പ്; യുഎഇയിൽ മലയാളി യുവാക്കള്‍ ദുരിതത്തില്‍

യുഎഇയില്‍ വിസ-തൊഴില്‍ തട്ടിപ്പിന് ഇരയായ മലയാളി യുവാക്കള്‍ ദുരിതത്തില്‍ eb1a. വയനാട് നീലഗിരി പൊട്ടവയല്‍ സ്വദേശികളായ സന്തോഷ് മാത്യു (24), ലൈജു ഷാജി (23), ജിന്‍സ് റെജി (22), മാനന്തവാടി സ്വദേശി അജിത് എന്നിവരാണ് യുഎഇയിൽ കുടുങ്ങിയത്. നവംബര്‍ 18നാണ് യുവാക്കൾ യുഎഇയിൽ എത്തിയത്. നിലവിൽ ഇവർ ഇവര്‍ ഷാര്‍ജ റോളയിലെ ചെറിയമുറിയില്‍ ഭക്ഷണം പോലും കഴിക്കാനില്ലാതെ ദുരിത ജീവിതം നയിക്കുകയാണ്. വയനാട് കല്‍പറ്റ കമ്പളക്കാട് സ്വദേശിയെന്ന് പരിചയപ്പെടുത്തിയ ഇഖ്ബാല്‍ എന്നയാളാണ് ഇവരെ ഇവിടെ എത്തിച്ചത്. ഇവരില്‍ നിന്ന് 90,000 രൂപ വീതം 3,60,000 രൂപയും ഇയാള്‍ വാങ്ങിയിരുന്നു. സൗദിയിലെ പ്രമുഖ പാല്‍ ഉല്‍പന്ന കമ്പനിയുടെ പേരില്‍ എംപ്ലോയ്‌മെന്റ് വീസയെന്ന് തിരുത്തിയ ഒരു മാസത്തെ സന്ദര്‍ശക വീസയും യുഎഇ ഗവ.ലോഗോ പതിച്ച വ്യാജ തൊഴില്‍ കരാറും നല്‍കിയാണ് ഇവരെ ഇയാൾ ചതിച്ചത്. ഇവരെപ്പോലെ ഒട്ടേറെ പേര്‍ ഇയാളുടെ ചതിക്കുഴിയില്‍ വീണിട്ടുണ്ടെന്നാണ് കരുതുന്നത്. ആദ്യമായി ഇന്ത്യ വിട്ട് മറ്റൊരു രാജ്യത്ത് എത്തിയ ഇവരെല്ലാവരും എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. ഈ മാസം 27ന് ഇവരുടെ വീസ കാലാവധിയും കഴിയും. ഇനി തങ്ങൾ എന്ത് ചെയ്യും എന്ന വലിയ ചോദ്യത്തിന് മുന്നിൽ പകച്ച് നിൽക്കുകയാണ് ഈ യുവാക്കൾ. പണം വാങ്ങിയ ഏജന്റ് ഇഖ്ബാലും ഇയാളുടെ ഭാര്യ എന്ന് പരിചയപ്പെടുത്തിയ ഷമീറ എന്ന സ്ത്രീയും വയനാട്ടില്‍ നിന്ന് മുങ്ങിയതിനാല്‍ പിന്നീട് ഇവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ദുബായ് വിമാനത്താവളത്തില്‍ നിന്ന് റോളയിലെ മുറിയിലെത്തിച്ച ഏജന്റിന്റെ ആളെന്ന് പറഞ്ഞ ഹിന്ദി സംസാരിക്കുന്നയാളും പിന്നീട് ഇവരുടെ അടുത്തേക്ക് വന്നിട്ടില്ല. ഇയാളുടെ മറ്റ് വിവരങ്ങളോ ബന്ധപ്പെടേണ്ട നമ്പറോ പോലും യുവാക്കളുടെ പക്കൽ ഇല്ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *