Posted By user Posted On

loratadineയുഎഇയിലെ മയക്കുമരുന്ന് കേസിലെ പ്രതിയുടെ ശിക്ഷ ദേഭ​ഗതി ചെയ്ത് അപ്പീൽ കോടതി

മയക്കുമരുന്ന് കേസിൽ പിടിയിലായ 28 കാരനായ അറബ് യുവാവിനെതിരെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി loratadine പുറപ്പെടുവിച്ച വിധി ദുബായ് അപ്പീൽ കോടതി ഭേദഗതി ചെയ്തു. നാല് തവണ മയക്കുമരുന്ന് ഉപയോ​ഗിച്ചെന്ന കേസാണ് യുവാവിനെതിരെ ചുമത്തിയിരുന്നത്. ഇയാൾക്ക് നേരത്തെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി രണ്ട് വർഷം തടവും 100,000 ദിർഹം പിഴയും ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതി അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു. ചെയ്ത തെറ്റിന് പശ്ചാത്താപം പ്രകടിപ്പിച്ചതിന് ശേഷം മാപ്പ് ചോദിച്ച് പ്രതി കോടതിയിൽ ഹാജരായി. ശേഷം തെളിവുകളും മറ്റും പരിശോധിച്ച കോടതി പ്രതിക്ക് ഏറ്റവും അനുയോജ്യമായ നിയമം പ്രയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. അതായത് 2021 ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 30 അനുസരിച്ചുള്ള ശിക്ഷയാണ് കോടതി വിധിച്ചത്. ഈ നിയമം അനുസരിച്ച് മയക്കുമരുന്ന് കേസിൽ ഉൾപ്പെടുന്ന പ്രതി 3 മാസത്തിൽ കുറയാത്ത തടവ് ശിക്ഷ അനുഭവിക്കുകയോ അല്ലെങ്കിൽ 20,000 ദിർഹത്തിൽ കുറയാത്ത പിഴ അടയ്ക്കുകയോ വേണം. ഇതനുസരിച്ച് കോടതി ഇയാളുടെ ശിക്ഷ 30,000 ദിർഹം പിഴയായി കുറയ്ക്കാൻ തീരുമാനിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *