Posted By user Posted On

beggarയുഎഇയിൽ ഒരുമാസത്തിനിടെ അറസ്റ്റിലായത് 159 യാചകർ; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി പൊലീസ്

അബുദാബി; ഈ വർഷം നവംബർ 6 മുതൽ ഡിസംബർ 12 വരെ എമിറേറ്റിൽ 159 യാചകരെ beggar അറസ്റ്റ് ചെയ്തതായി അബുദാബി പോലീസ് അറിയിച്ചു. ഭിക്ഷാടകർ പൊതുജനങ്ങളുടെ സഹതാപം നേടാനായി കഥകൾ കെട്ടിച്ചമയ്ക്കുന്നുവെന്നും കടയുടെ ജനാലകളിലോ പള്ളികളുടെ വാതിലുകളിലോ പലപ്പോഴും ഇത്തരക്കാർ എത്തി ആളുകളെ പറ്റിച്ച് ഭിക്ഷാടനം നടത്തുകയാണെന്നും പൊലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഭിക്ഷാടകരെ അറസ്റ്റ് ചെയ്യുന്നതിനായി കാമ്പെയ്‌നുകൾ നടത്തുന്നുണ്ടെന്നും പോലീസുമായി സഹകരിക്കാനും തെരുവുകളിലെ ഭിക്ഷാടനം കുറയ്ക്കുന്നതിന് പൊതുജനങ്ങൾ തങ്ങളുടെ പങ്ക് നിർവഹിക്കാനും പോലീസ് അഭ്യർത്ഥിച്ചു. ഭിക്ഷ നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും സംഭാവനകൾ ശരിയായ ആളുകളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഔദ്യോഗിക ചാനലുകളിലേക്കും സ്ഥാപനങ്ങളിലേക്കും ചാരിറ്റികളിലേക്കും തങ്ങളുടെ സംഭാവന നൽകണമെനന്നും പൊലീസ് അറിയിച്ചു. അതോടൊപ്പം തന്നെ ഭിക്ഷാടനവുമായി ബന്ധപ്പെട്ട കേസുകൾ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ വഴി 999 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *