Posted By user Posted On

gold miningവിമാനത്താവളങ്ങളിൽ വൻ സ്വർണ്ണ വേട്ട; മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 967 ഗ്രാം സ്വർണം

നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട. കാപ്സ്യൂൾ രൂപത്തിൽ കൊണ്ടു വന്ന 48 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത് gold mining. ദുബായിൽ നിന്നും വന്ന കൊടുങ്ങല്ലൂർ സ്വദേശി സഫീറാണ് പിടിയിലായത്. ഇയാൾ ശരീരത്തിലൊളിപ്പിച്ച് 1176 ഗ്രാം സ്വർണമാണ് കൊണ്ടുവന്നത്. അതോടൊപ്പം, കരിപ്പൂരിൽ ഇന്ന് നടന്ന പരിശോധനയിൽ 967 ഗ്രാം സ്വർണവുമായി ഒരാൾ പിടിയിലായി. കണ്ണൂർ സ്വദേശി ഫയാസാണ് പിടിയിലായത്. ഇയാൾ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ക്യാപ്‌സ്യൂളുകൾ രൂപത്തിൽ മലദ്വാരത്തിലൊളിപ്പ് ദോഹയിൽ നിന്ന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് വഴി സ്വർണം കടത്താൻ ശ്രമിച്ച മറ്റൊരു പ്രതിയെ ഇന്നലെയും പിടികൂടിയിരുന്നു. പാലക്കാട് സ്വദേശി റഷീദ് ആണ് കസ്റ്റംസ് പരിശോധനയിൽ പിടിയിലായത്. ഇയാളിൽ നിന്ന് 1069.63 ഗ്രാം സ്വർണം കണ്ടെത്തി. 4 ക്യാപ്‌സ്യൂളുകളുടെ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. എഐയൂ ബാച്ചിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *