Posted By user Posted On

dubai duty free sephora33 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ ഭാ​ഗ്യമെത്തി; 76കാരനായ പ്രവാസി ഇന്ത്യക്കാരന് കോടികൾ സമ്മാനം, മലയാളിക്കും സമ്മാനപ്പെരുമഴ

ദുബായ്; ഒരു ദിവസം ഭാ​ഗ്യദേവത തന്നെയും കഠാക്ഷിക്കും എന്ന് കരുതി 33 വർഷമായി കാത്തിരിക്കുന്ന ഇന്ത്യക്കാരൻ dubai duty free sephora സഫിർ അഹമദ് എന്ന വയോധികനെ തേടി ഒടുവിൽ ആ ദിവസം എത്തി. ദുബായിൽ താമസിക്കുന്ന 76 കാരന് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിന്റെ ഏറ്റവും ഒടുവിലത്തെ നറുക്കെടുപ്പിൽ 8 കോടിയിലേറെ രൂപ(10 ലക്ഷം ഡോളർ) സമ്മാനമായി ലഭിച്ചു. സഫിർ 1989 മുതൽ തന്റെ ഭാ​ഗ്യം പരീക്ഷിച്ച് കൊണ്ടേ ഇരിക്കുകയാണ്. 46 വർഷമായി ഇദ്ദേഹം ദുബായിലാണ് താമസം. ഈ മൂന്നു ദശകത്തിനു ശേഷമാണ് അദ്ദേഹത്തെ തേടി ആ ഭാ​ഗ്യം എത്തിയത്. അതോടൊപ്പം തന്നെ, ദുബായ് ഡ്യൂട്ടി ഫ്രീയുടെ 39–ാം വാർഷികത്തോടനുബന്ധിച്ചു നടന്ന നറുക്കെടുപ്പിൽ മലയാളിയെയും ഭാ​ഗ്യം കഠാക്ഷിച്ചു.
റോയ് മിറാൻഡ റോളണ്ട് എന്ന മലയാളിയാണ് 8 കോടിയിലേറെ രൂപ(10 ലക്ഷം യുഎസ് ഡോളർ) സ്വന്തമാക്കിയത്. നവംബർ 29ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് ഇദ്ദേഹം ഭാ​ഗ്യം കൊണ്ടുവന്ന ടിക്കറ്റ് വാങ്ങിയത്. റോളണ്ടും സഫിറും യഥാക്രമം ദുബായ് ഡ്യൂട്ടി ഫ്രീയുടെ 201, 202 ഇന്ത്യൻ ഭാഗ്യശാലികളാണ്. ഈ നറുക്കെടുപ്പുകളിൽ ഏറ്റവും കൂടുതൽ വിജയിച്ചിട്ടുള്ളത് ഇന്ത്യക്കാരാണ് . മറ്റു നറുക്കെടുപ്പിൽ ഇന്ത്യക്കാരി അമാസ് സപ് ന അഷ്റഫ് ആഡംബര ബൈക്ക് സ്വന്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *