fineകള്ളപ്പണം വെളുപ്പിക്കലും സംശയാസ്പദമായ ബിസിനസ് ബന്ധങ്ങളും; യുഎഇയിൽ ആറ് കമ്പനികൾക്ക് കോടികൾ പിഴ
യുഎഇ; യുഎഇയിലെ ആറ് നിയുക്ത നോൺ-ഫിനാൻഷ്യൽ ബിസിനസ്സ് കമ്പനികൾക്ക് കോടികൾ fine പിഴ ചുമത്തി അധികാരികൾ. കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് സ്ഥാപിച്ചിട്ടുള്ള ആന്തരിക നയങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി. സംശയാസ്പദമായ ബിസിനസ്സ് ബന്ധങ്ങളിൽ ഏർപ്പെടുക, തൊഴിൽ മേഖലയിലെ കുറ്റകൃത്യങ്ങളുടെ അപകടസാധ്യതകൾ പരിമിതപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിലെ പരാജയപ്പെടുക എന്നീ കാര്യങ്ങളാണ് കമ്പനികളിൽ കണ്ടെത്തിയത്. കമ്പനികൾ 2021-ലെ കാബിനറ്റ് തീരുമാനം നമ്പർ 16 ലംഘിച്ചതായും കണ്ടെത്തി. തുടർന്ന് ആകെ 3,200,000 ദിർഹം വരുന്ന 59 പിഴകളും പ്രസ്തുത ലംഘനങ്ങൾക്ക് അഡ്മിനിസ്ട്രേറ്റീവ് പിഴകളും കമ്പനികളിൽ നിന്ന് ഈടാക്കി. റിയൽ എസ്റ്റേറ്റ് ഏജന്റുമാർ, ബ്രോക്കർമാർ, രത്ന വ്യാപാരികൾ, ഓഡിറ്റർമാർ, കോർപ്പറേറ്റ് സേവന ദാതാക്കൾ എന്നിവരടങ്ങുന്ന ഡിഎൻഎഫ്ബിപി മേഖലയിലെ കമ്പനികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സാമ്പത്തിക മന്ത്രാലയം നടത്തിയ പരിശോധനകൾക്ക് ശേഷമാണ് പിഴ ചുമത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും തീവ്രവാദത്തിനും നിയമവിരുദ്ധ സംഘടനകൾക്കും ധനസഹായം നൽകുന്നതിനെതിരെയും 2018 ലെ ഫെഡറൽ ഡിക്രി-ലോ നമ്പർ (20) അനുശാസിക്കുന്ന വ്യവസ്ഥകൾ ഈ മേഖല പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള മന്ത്രാലയത്തിന്റെ വാർഷിക പദ്ധതിക്ക് അനുസൃതമായാണ് ഈ പരിശോധനകൾ നടന്നത്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) പുറപ്പെടുവിച്ച രാജ്യാന്തര മാനദണ്ഡങ്ങൾ രാജ്യം പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു. മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ DNFBP മേഖലയിൽ മൊത്തം 15,000 കമ്പനികളുടെയും സ്ഥാപനങ്ങളുടെയുമാണ് പ്രവർത്തിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx
Comments (0)