portugal golden visa programഇനി കൂടുതല്‍ പേര്‍ക്ക് ഗോള്‍ഡന്‍ വിസ നേടാം; മാനദണ്ഡങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അധികൃതര്‍, എന്തൊക്കെ എന്ന് അറിഞ്ഞോ?
യുഎഇ; ഗോൾഡൻ വിസ പട്ടിക വിപുലമാക്കി യുഎഇ. ഗോൾഡൻ വിസ പദ്ധതിയിലേക്ക് portugal golden visa program 4 വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പട്ടിക വിപുലമാക്കിയത്. പുരോഹിതർ, മുതിർന്ന പണ്ഡിതർ, വ്യവസായ, വിദ്യാഭ്യാസ വിദഗ്ധർ എന്നീ മേഖലകളിൽ ഉള്ളവർക്കാണ് 10 വർഷത്തെ ദീർഘകാല വിസ വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രഫഷനൽ ലൈസൻസും സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള ശുപാർശ കത്തുകളും അനുസരിച്ചായിരിക്കും യോഗ്യരായവരെ കണ്ടെത്തുന്നത്. ഇതിനായുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും. പ്രാദേശിക ഭരണകൂടത്തിന്റെ സാംസ്കാരിക മന്ത്രാലയത്തിന്റെ ശുപാര്‍ശയുണ്ടെങ്കില്‍ മാത്രമായിരിക്കും പുരോഹിതര്‍ക്ക് ഗോൾഡന്‍ വീസ അനുവദിക്കുക. വ്യവസായ വിദഗ്ധർ വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിൽ നിന്നും ആരോഗ്യ പ്രവർത്തകർ ആരോഗ്യ മന്ത്രാലയത്തിൽ നിന്നും വിദ്യാഭ്യാസ വിദഗ്ധർ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നും ശുപാർശ കത്ത് ഹാജരാക്കണം. ബന്ധപ്പെട്ട വകുപ്പിലെ അംഗീകൃത പ്രാദേശിക സ്ഥാപന മേധാവികളിൽ നിന്നുള്ള കത്തുകളും പരിഗണിക്കും. ഇതിനുപുറമെ പ്രവർത്തന ലൈസൻസ്, ബിരുദ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി തുടങ്ങിയവയും ഹാജരാക്കേണ്ടതാണ്. ദുബൈയില്‍ ഗോള്‍ഡന്‍ വിസ ആരംഭിച്ച 2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ആകെ ഒന്നര ലക്ഷത്തിലേറെ ഗോള്‍ഡന്‍ വിസകള്‍ അനുവദിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സ് ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്. 151,600 ഗോള്‍ഡന്‍ വിസകളാണ് ഇതുവരെ അനുവദിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx
Comments (0)