Posted By user Posted On

biggest airport in the worldവിമാനത്താവളങ്ങളിലെ നീണ്ട ക്യൂവിന് പരിഹാരമാകുന്നു; ഇന്ത്യൻ വിമാനത്താവളങ്ങളിൽ പുതിയ സംവിധാനം ഉടൻ വരുന്നു

ദൂരയാത്രയ്ക്ക് ഒരുങ്ങി വിമാനത്താവളത്തിൽ എത്തിയാൽ അവിടെയുള്ള നടപടികൾ പൂർത്തിയാക്കി വരുമ്പോളേക്കും സമയം ഒരുപാട് പോകും biggest airport in the world എന്നാണ് പല യാത്രക്കാരുടെയും പരാതി. വിമാനത്താവളത്തിലെ പരിശോധനകൾക്കും മറ്റുമായി നീണ്ട നേരം കാത്തിരിക്കേണ്ടിവരുന്നു എന്നാണ് പലരും പറയാറുള്ളത്. ചിലപ്പോൾ ഒരു മണിക്കൂറിലധികം വരെ സമയം ഇത്തരത്തിൽ നഷ്ടമാകും. പലപ്പോളും സെക്യൂരിറ്റി ചെക്കുകൾ പൂർത്തിയാക്കാനായി വിമാനത്താവളങ്ങളിൽ നീണ്ട ക്യൂ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് ലഗേജുകൾ സ്‌ക്രീൻ ചെയ്യുന്ന സ്ഥലത്ത് ഈ നീണ്ട ക്യൂ ഒരു സ്ഥിരം കാഴ്ചയാണ്. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഒരിക്കൽ ഈ നീണ്ട ക്യൂ അധികൃതരെ വലച്ചിരുന്നു. അന്ന് ഈ ക്യൂ വിമാനങ്ങൾ വൈകാൻ പോലും കാരണമായി. എന്നാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ഉണ്ടാവാൻ പോകുകയാണ്. ഈ നീണ്ട ക്യൂ ഒഴിവാക്കാനായി ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ പുതിയ സംവിധാനം ഉടൻ വരുന്നു എന്നാണ് വിവരം. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) വിമാനത്താവളങ്ങളില്‍ ആധുനിക സ്‌ക്രീനിംഗ് ഉപകരണങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന. പുതിയ സംവിധാനം വരുന്നതോടെ യാത്രക്കാര്‍ തങ്ങളുടെ ബാഗുകളില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും വയറുകളും നീക്കം ചെയ്യേണ്ടി വരില്ല. പുതിയ സാങ്കേതികവിദ്യ വിമാനത്താവളങ്ങളിലെ പ്രക്രിയ കൂടുതല്‍ എളുപ്പമാക്കാനും സഹായിക്കും. മെച്ചപ്പെട്ട സുരക്ഷയ്ക്കും യാത്രക്കാരുടെ സൗകര്യത്തിനും പുതിയ സാങ്കേതികവിദ്യകള്‍ ആവശ്യമാണെന്ന് ബിസിഎഎസ് ഡയറക്ടര്‍ ജനറല്‍ സുല്‍ഫിഖര്‍ ഹസന്‍ പറഞ്ഞു. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ആണ് ഇന്ത്യയിലെ വിമാനത്താവള സുരക്ഷയ്ക്ക് നേതൃത്വം നല്‍കുന്നത്. സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ പിന്നില്‍ ആണെന്നും തിരക്ക് ലഘൂകരിക്കാനും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനും നടപടിക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *