
fake documentsയുഎഇയിലെ സ്വകാര്യ കമ്പനിയില്‍ 40 സ്വദേശികളെ നിയമിച്ചെന്ന് വ്യാജ രേഖ ചമച്ചു; ഡയറക്ടർ അറസ്റ്റിൽ
അബുദാബി: യുഎഇയിലെ ഒരു സ്വകാര്യ കമ്പനിയില്‍ 40 സ്വദേശികളെ നിയമിച്ചതായി വ്യാജ fake documents രേഖയുണ്ടാക്കിയ കുറ്റത്തിൽ കമ്പനി ഡയറക്ടര്‍ അറസ്റ്റിൽ. യുഎഇ ഭരണകൂടത്തില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായം തട്ടിയെടുക്കുന്നതിനായിട്ടാണ് ഡയറക്ടർ ഇത്തരത്തിൽ വ്യജരേഖ ഉണ്ടാക്കിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇയാളെ ജയിലിലടയ്ക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദേശം നല്‍കി. സ്വദേശികളെ നിയമിക്കുന്ന നടപടികളില്‍ ഈ കമ്പനിയില്‍ ചില കൃത്രിമങ്ങള്‍ നടക്കുന്നതായി യുഎഇ മാനവ – വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അറ്റോര്‍ണി ജനറലിന് വിവരം നല്‍കിയതിനെ തുടർന്നാണ് കമ്പനിക്കെതിരെ അന്വേഷണം തുടങ്ങിയത്. കമ്പനിയിലെ ചില ജീവനക്കാരുടെ സഹായത്തോടെ ഡയറക്ടർ ഇലക്ട്രോണിക് രേഖകളില്‍ കൃത്രിമം കാണിക്കുകയും വ്യാജ തൊഴില്‍ കരാറുകള്‍ ഉണ്ടാക്കുകയും ചെയ്‍തെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സമാനമായ കേസില്‍ മറ്റൊരു കമ്പനിക്കെതിരെ യുഎഇ മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം അടുത്തിടെ നടപടി സ്വീകരിച്ചിരുന്നു. കമ്പനി ഉടമയായ സ്വദേശി പൗരന്‍ തന്റെ ബന്ധുക്കളായ 43 പേരെ കമ്പനിയില്‍ നിയമിച്ചതായി രേഖയുണ്ടാക്കുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx
Comments (0)