
ch car registrationവരൂ അപേക്ഷിക്കൂ, 48 മണിക്കൂറിനകം നമ്പർ പ്ലേറ്റ് വീട്ടിലെത്തും; യുഎഇയിൽ പുതിയ സേവനം
അബുദാബി; പുതിയ വാഹനം വാങ്ങി നമ്പർ പ്ലേറ്റിന് അപേക്ഷിച്ച് കാത്തിരുന്ന് മടുത്തെന്ന് പലരും പരാതി പറയാറുണ്ട് ch car registration. ഇനി ആ പരാതി വേണ്ട.
അപേക്ഷിച്ചു 48 മണിക്കൂറിനകം നമ്പർ പ്ലേറ്റുകൾ വീട്ടിലെത്തിച്ചു തരുന്ന സേവനം ആരംഭിച്ചിരിക്കുകയാണ് അബുദാബി പൊലീസ്. നമ്പർ പ്ലേറ്റ് കിട്ടാൻ ഇനി ഹാപ്പിനസ് സെന്ററുകളിൽ പോകേണ്ട ആവശ്യവുമില്ല. ദുബായ് പൊലീസിന്റെ വെബ്സൈറ്റിലോ Tamm സൈറ്റിലോ കയറി വിവരങ്ങൾ നൽകുകയും ശേഷം ഫീസ് അടയ്ക്കുകയും ചെയ്താൽ മാത്രം മതി. പിന്നീട് നമ്പർ പ്ലേറ്റ് ഡെലിവറി സംബന്ധിച്ചു വിവരങ്ങളുമായി അധികൃതർ നിങ്ങളെ ബന്ധപ്പെടും. നമ്പർ പ്ലേറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്പോൾ തന്നെ ട്രാഫിക് വകുപ്പിൽ രേഖപ്പെടുത്തുകയും ചെയ്യും എന്നതാണ് സംവിധാനത്തിൽ മറ്റൊരു പ്രത്യേകത.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx
Comments (0)