
virtual exhibitionഉപ്പ് മുതൽ കർപ്പൂരം വരെ ഇവിടെ കിട്ടും, അതും മിതമായ നിരക്കിൽ; യുഎഇയിൽ ശ്രദ്ധേയമായി സൂഖ് അൽ ഫരീജ്
ദുബൈ: ദുബൈ മുനിസിപ്പാലിറ്റി ആരംഭിച്ച ‘സൂഖ് അൽ ഫരീജി’ന് മികച്ച പ്രതികരണം virtual exhibition. സ്വദേശികളുടെ ചെറുകിട-ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ഈ പദ്ധതി തുടങ്ങിയത്. സ്വദേശി സംരംഭകരുടെ സ്വന്തം ഉൽപന്നങ്ങൾ സൗജന്യമായി പ്രദർശിപ്പിക്കാനും വിൽക്കാനുമുള്ള അവസരമാണ് സൂഖിൽ ഒരുക്കിയിട്ടുള്ളത്. ഉപഭോക്താക്കൾക്ക് മികച്ച ഉൽപന്നങ്ങൾ മിതമായ വിലയിൽ ലഭ്യമാകും എന്നതാണ് സൂഖിന്റെ ഏറ്റവും വലിയ പ്രത്യേകത. അൽ വർഖ-3 പാർക്കിലെ സൂഖ് ഈ മാസം 18 മുതൽ 27 വരെയാണ് പ്രവർത്തിക്കുക. അൽ ബർഷ പോണ്ട് പാർക്കിൽ ജനുവരി ഒന്നു മുതൽ 10 വരെ സന്ദർശകർക്കായി പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു. ദുബൈ മുനിസിപ്പാലിറ്റിയുടെ സമാനമായ മറ്റൊരു സംരംഭമായ ഫാർമേഴ്സ് സൂഖിന്റെ രണ്ടാം സീസൺ നവംബറിൽ അൽ നഖീൽ പാർക്കിൽ ആരംഭിച്ചിട്ടുണ്ട്. ഇത് മാർച്ച് വരെ പ്രവർത്തിക്കും. 50ലേറെ സംരംഭകരാണ് ഇതിൽ പങ്കെടുക്കുന്നത്. വ്യത്യസ്ത ഉൽപന്നങ്ങൾ ഉൾപ്പെടുത്തിയ സൂഖ് നിരവധി സന്ദർശകരെയാണ് ഇവിടേക്ക് സ്വാഗതം ചെയ്യുന്നത്. സംരംഭങ്ങൾക്ക് എല്ലാ ലോജിസ്റ്റിക് സൗകര്യങ്ങളും ഓൺ സൈറ്റിൽതന്നെ ഒരുക്കുകയും ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് സൗജന്യ സ്റ്റാളുകൾ നൽകുകയും ചെയ്യുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇതിന് പുറമെ വിവിധ തരം ഇളവുകളും നൽകുന്നുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx
Comments (0)