Posted By user Posted On

weather stationയുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ, അലേർട്ട് പ്രഖ്യാപിച്ചു; പൊതുജനങ്ങൾക്ക് ജാ​ഗ്രത നിർദേശം

രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് യുഎഇയിലെ ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകി weather station . രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ മേഘാവൃതമായ അന്തരീക്ഷം ക്രമേണ വർദ്ധിക്കും. ചില പ്രദേശങ്ങളിൽ മഴ പെയ്യാനും താപനില കുറയാനും സാധ്യതയുണ്ട്.. രാജ്യത്ത് യെല്ലാം അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബിയിൽ 25 ഡിഗ്രി സെൽഷ്യസിലും ദുബായിൽ 26 ഡിഗ്രി സെൽഷ്യസിലും താപനില ഉയരും. എമിറേറ്റുകളിൽ 19 ഡിഗ്രി സെൽഷ്യസും 22 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില.ഇടത്തരം മുതൽ ശക്തമായ കാറ്റ് പൊടിപടലങ്ങൾക്ക് കാരണമാകും. അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും അന്തരീക്ഷം സാമാന്യം പ്രക്ഷുബ്ധമായിരിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *