identity protectionയുഎഇയിൽ ജോലിസ്ഥലത്ത് മോഷണം നടത്തി; പ്രവാസി യുവാക്കൾക്ക് 8,000 ദിർഹം പിഴയും തടവും
യുഎഇ; ജോലി ചെയ്യുന്ന കഫേയിൽ മോഷണം നടത്തിയതിന് നാല് ആഫ്രിക്കക്കാർക്ക് മൂന്ന് മാസത്തെ തടവും identity protection 8,000 ദിർഹം പിഴയും വിധിച്ച് യുഎഇ കോടതി. ശിക്ഷ അനുഭവിച്ചതിന് ശേഷം പ്രതികളെ നാടുകടത്തും. കഴിഞ്ഞ ജൂലൈയിൽ, അൽ വാസലിലെ ഒരു കോഫി ഷോപ്പിന്റെ മാനേജർ തന്റെ ജോലിസ്ഥലത്തെ സേഫിൽ നിന്ന് 8,000 ദിർഹം മോഷ്ടിച്ചതായി കാണിച്ച് പോലീസ് പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണ സംഘം അനുമാനങ്ങൾ ശേഖരിക്കുകയും നാല് പ്രതികളിൽ മൂന്ന് പേരും ഒരേ കഫേയിൽ ജോലി ചെയ്യുന്നുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ജോലിസ്ഥലത്ത് നിന്ന് പണം മോഷ്ടിച്ചതായി ഇവർ സമ്മതിച്ചു. കഫേയുടെ താക്കോലിന്റെ സ്ഥാനവും സേഫിന്റെ താക്കോലും കൂട്ടുപ്രതികളോട് പറഞ്ഞതായി പ്രതികളിലൊരാൾ സമ്മതിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx
Comments (0)