Posted By user Posted On

gold sell near meയുഎഇയിൽ സ്വർണ വിൽപ്പനയിൽ കുതിച്ച് ചാട്ടം

യുഎഇയിലെ സ്വര്‍ണ വില്‍പനയില്‍ വന്‍ കുതിച്ച് ചാട്ടം.കൊവിഡ് പ്രതിസന്ധിക്ക് മുൻപുള്ളതിനേക്കാൾ തുകയാണ് 2022-ല്‍ സ്വര്‍ണ്ണാഭരണം gold sell near me വാങ്ങാനായി താമസക്കാരും വിനോദസഞ്ചാരികളും ചെലവഴിച്ചതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് 2023ലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദുബായിലെ ജ്വല്ലറി ഉടമകളുടെ കണക്ക്കൂട്ടൽ. ദുബായില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നത് പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള നിലവാരത്തേക്കാള്‍ കൂടുതലാണെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. ”ഈ വര്‍ഷം, പാന്‍ഡെമിക്കുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും പൂര്‍ണ്ണമായും നീക്കിയതിനാല്‍, എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തി. സ്വര്‍ണ്ണ വിലയിലെ ചാഞ്ചാട്ടവും തുടര്‍ന്നുള്ള വിലയിടിവും ധാരാളം ഉപഭോക്താക്കളെ സ്വര്‍ണ്ണം വാങ്ങാന്‍ പ്രേരിപ്പിച്ചു, ഇത് വില്‍പ്പന കൂടുതല്‍ ഉയര്‍ത്തി” അദ്ദേഹം വ്യക്തമാക്കി. ദുബായും ഉപഭൂഖണ്ഡവും തമ്മിലുള്ള സ്വര്‍ണ വില വ്യത്യാസം കാരണം ടൂറിസ്റ്റുളും കൂടുതൽ സ്വർണം വാങ്ങുന്നുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. അതോടൊപ്പം തന്നെ യുഎഇയില്‍ ധാരാളം പ്രവാസികള്‍ ഉള്ളതിനാല്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണാഭരണ വ്യാപാരം നടക്കുന്നത് താമസക്കാരില്‍ നിന്നാണെന്നും അവർക്ക് അഭിപ്രായമുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *