Posted By user Posted On

scott addict 20ഇനി യാത്രാ സമയം 13 മിനിറ്റ് കുറയും; യുഎഇയിൽ പുതിയ റോഡ് തുറന്നു

ദുബായ് ഷെയ്ഖ് റാഷിദ് ബിൻ സായിദ് കോറിഡോ‍‍ർ പുനരുദ്ധാരണ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായി. ദുബായ് – അൽ ഐൻ റോഡ് ഇന്‍റർസെക്ഷൻ മുതൽ നാദ് അൽ ഹമറിലേക്കുള്ള നാലു കിലോമീറ്ററാണ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്. റോഡിന്റെ ഇരുവശവും നാലു ലൈനാക്കിയതിനൊപ്പം ദുബായ് ക്രീക്ക് ഹാ‍ർബറിലേക്കുള്ള എല്ലാ പാലങ്ങളും തുറന്നെന്നും ആർടിഎ അറിയിച്ചു. നിലവിൽ മണിക്കൂറിൽ 10,600 വാഹനങ്ങൾക്ക് കടന്നുപോകാനാകും. പദ്ധതി പൂ‍‍ർത്തിയായാൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് ദുബായ് – അൽ ഐൻ റോഡ് ഇന്റർസെക്ഷനിലേക്ക് ഏഴ് മിനിറ്റിനകം എത്താനാകുമെന്നും ആർടിഎ അറിയിച്ചു. ഇത് യാത്രാ സമയം 13 മിനിറ്റായി കുറയ്ക്കുന്നു. ഷെയ്ഖ് റാഷിദ് ബിന്‍ സയീദ് ഇടനാഴി പദ്ധതിയുടെ ഒന്നാം ഘട്ടം 4 കിലോമീറ്റര്‍ സെക്ടറില്‍ ഓരോ ദിശയിലും മൂന്ന് മുതല്‍ നാല് വരെ പാതകള്‍ വരെ വീതി കൂട്ടും. ദ് ലഗൂൺസ്, ദുബായ് ക്രീക്ക് ഹാർബർ, മെയ്ദാൻ ഹൊറൈസൺസ്, റാസ് അൽഖോർ, നാദ് അൽ ഹമർ കോംപ്ലക്സ് എന്നിവിടങ്ങളിലുള്ള ആറരലക്ഷത്തോളം താമസക്കാർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് ആർടിഎ ഡയറക്ടർ ജനറലും ചെയർമാനുമായ മതർ മുഹമ്മദ് അൽ തായർ വ്യക്തമാക്കി. വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയിൽ നാദ് അൽ ഹമറിൽ നിന്ന് റാസ് അൽ ഖോർ റോഡിൽ കയറി ദുബായ് -അൽഐനിലേക്ക് എളുപ്പത്തിൽ പോകാൻ 115 മീറ്റർ പാലവും നിർമിക്കുന്നുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *