Posted By user Posted On

ghiath carപ്രവാസി യുവതിയെ ഇടിച്ചിട്ട ശേഷം സ്ഥലത്ത് നിന്ന് മുങ്ങി; 2 മണിക്കൂറിനുള്ളിൽ പ്രതിയെ പൊക്കി യുഎഇ പൊലീസ്

ദുബായിൽ കാൽനട ക്രോസിംഗ് ബോർഡിന് സമീപം കാത്തുനിന്ന 36 കാരിയായ ആഫ്രിക്കൻ യുവതിയെ ഇടിച്ചിട്ട ശേഷം രക്ഷപ്പെട്ട ghiath car ഡ്രൈവറെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം ഉപേക്ഷിച്ച ശേഷം കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പ്രതി അജ്ഞാത സ്ഥലത്തേക്ക് രക്ഷപ്പെട്ടതായി പോലീസ് വിശദീകരിച്ചു. എന്നാൽ സംഭവം നടന്ന രണ്ട് മണിക്കൂറിനുള്ളിൽ ഇയാളെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ 3 മണിയോടെ തന്റെ അധികാരപരിധിയിലെ കാൽനട സിഗ്നലിന് സമീപം ഒരു സ്ത്രീയെ വാഹനം ഇടിച്ചതായി റിപ്പോർട്ട് ലഭിച്ചതായി പോലീസ് സ്റ്റേഷനിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. അപകടസ്ഥലത്ത് സ്ഥാപിച്ച ക്യാമറകൾ നിരീക്ഷിച്ചപ്പോളാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ട്രാഫിക് സി​ഗ്നൽ തെറ്റിച്ച് അമിത വേ​ഗത്തിലെത്തിയ വാഹനം യുവതിയെ ഇടിച്ചിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും ഉദ്യോ​ഗസ്ഥർ വ്യക്മാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *