Posted By user Posted On

big ticket range rover price ഒരു വർഷത്തോളമായി ടിക്കറ്റെടുക്കുന്നു, ഒടുവിൽ ഭാ​ഗ്യം എത്തി; ബി​ഗ് ടിക്കറ്റിലൂടെ പ്രവാസിക്ക് സ്വർണ മഴ

അബുദാബി: അബുദാബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഇക്കുറി ഭാ​ഗ്യം കഠാക്ഷിച്ചത് ഖത്തറില്‍ പ്രവാസിയായ സുമന്‍ മുത്തയ്യ നടര്‍ രാഘവനെയാണ് big ticket range rover price. ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണമാണ് അദ്ദേഹം സ്വന്തമാക്കിയത്. ഡിസംബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് എല്ലാ ആഴ്ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പുകളിലൂടെയാണ് സ്വർണം നേടാൻ അവസരമുള്ളത്. ഡിസംബര്‍ 17നാണ് സുമന്‍ ഈ ടിക്കറ്റ് സ്വന്തമാക്കിയത്. തന്റെ പത്ത് സുഹൃത്തുക്കളോടൊപ്പമാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. ബിഗ് ടിക്കറ്റിന്റെ ‘ബൈ ടു, ഗെറ്റ് വണ്‍ ഫോര്‍ ഫ്രീ’ ആനുകൂല്യം ഉപയോഗപ്പെടുത്തി വാങ്ങിയ ടിക്കറ്റാണ് ഭാ​ഗ്യം കൊണ്ടുവന്നത്. ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞ ശേഷം നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയും കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ മാസവും ടിക്കറ്റെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് സമ്മാനം ലഭിച്ചെന്ന് പറയാനായി ബിഗ് ടിക്കറ്റ് പ്രതിനിധി വിളിച്ചപ്പോൾ സന്തോഷം അടക്കാനായില്ലെന്നും ഈ സ്വര്‍ണ സമ്മാനം തീരെ പ്രതീക്ഷിച്ചില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മാനത്തിലെ തന്റെ വിഹിതം തന്റെ ഇരട്ട പെണ്‍കുട്ടികളുടെ ഭാവിയിലേക്ക് കരുതി വെയ്ക്കാനാണ് സുമന്റെ തീരുമാനം. ബിഗ് ടിക്കറ്റിന്റെ ‘ബിഗ് ഫെസ്റ്റീവ് വീക്കില്‍’ ഉപഭോക്താക്കള്‍ക്ക് വലിയ വിജയം സ്വന്തമാക്കാന്‍ അവസരമുണ്ട്. ഈ ദിവസങ്ങളില്‍ രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്ന എല്ലാവര്‍ക്കും അടുത്ത നറുക്കെടുപ്പിലേക്കുള്ള രണ്ട് ടിക്കറ്റുകള്‍ കൂടി അധികമായി നല്‍കും. ഡിസംബര്‍ 25 മുതല്‍ 31 വരെയാണ് ഈ അവസരം ഉണ്ടാവുക. മൂന്നര കോടി ദിര്‍ഹത്തിന്റെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഈ നറുക്കെടുപ്പിൽ വിജയിക്കുന്ന ഭാ​ഗ്യശാലിയെ കാത്തിരിക്കുന്നത്. ഇതിന് പുറമെ ഡിസംബര്‍ അവസാന വാരത്തില്‍ ബിഗ് ടിക്കറ്റെടുക്കുന്ന എല്ലാ ഉപഭോക്താക്കളും ഈ മാസത്തിലെ അവസാന പ്രതിവാര നറുക്കെടുപ്പിലും ഉള്‍പ്പെടും. ഇതില്‍ വിജയിയാവുന്ന ഒരാള്‍ക്ക് ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണം സമ്മാനമായി ലഭിക്കും. www.bigticket.ae എന്ന വെബ്‍സൈറ്റിലൂടെയോ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയോ അല്‍ ഐന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയോ ബിഗ് ടിക്കറ്റ് ഇന്‍ – സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകള്‍ വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് www.bigticket.ae എന്ന വെബ്‍സൈറ്റ് സന്ദർശിക്കാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *