Posted By user Posted On

new years eve london യുഎഇ പുതുവർഷത്തിരക്കിലേക്ക്; നാളെ മുതൽ ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം, മെട്രോ കൂടുതൽ സമയം ഓടും

ദുബായ്; നാടും ന​ഗരവും പുതിയ വർഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. അതുകൊണ്ട് തന്നെ നിരത്തുകളിൽ new years eve london ​ഗതാ​ഗതത്തിരക്ക് വർധിക്കുമെന്ന് പറയേണ്ട കാര്യമില്ല. ഈ സാഹചര്യത്തിൽ നാളെ മുതൽ യുഎഇ ന​ഗരത്തിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. കഴിവതും സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കാനാണ് ആർടിഎയുടെ നിർദേശം. ട്രക്ക്, ലോറി, തൊഴിലാളി ബസ് എന്നീ ഹെവി വാഹനങ്ങൾക്ക് അബുദാബി ന​ഗരത്തിലേക്ക് പ്രവേശിക്കുന്നതിൽ വിലക്കുണ്ട്. 31ന് വൈകിട്ട് 7 മുതൽ ജനുവരി ഒന്നിന് പുലർച്ചെ ഒന്നുവരെയാണ് വിലക്ക്. ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ, മുസഫ, മഖ്ത പാലങ്ങൾക്കു മുൻപ് ഈ വാഹനങ്ങൾ നിർത്തിയിടണമെന്നാണ് നിർദേശം. ഞായറാഴ്ച രാവിലെ 7ന് ശേഷമേ നഗരത്തിലേക്ക് ഇത്തരം വലിയ വാഹനങ്ങൾ കടക്കാൻ പാടുള്ളൂ. ശുചീകരണ തൊഴിലാളി വാഹനങ്ങൾക്കു വിലക്ക് ബാധകമല്ല. പുതുവത്സരം ആഘോഷിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്തവർ ലക്ഷ്യ സ്ഥാനങ്ങളിൽ നേരത്തെ എത്താൻ ശ്രമിക്കണമെന്നും അധികൃതർ അറിയിച്ചു. ചില റോഡുകൾ അടച്ചിടുകയും ചെയ്യും. നാളെ വൈകിട്ട് നാലോടെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാഡ് അടയ്ക്കും. ബൊളിവാഡിലെ പാർക്കിങ് നിറഞ്ഞാൽ, 4നു മുൻപേ റോഡുകൾ അടച്ചേക്കും. ഫിനാൻഷ്യൽ സെന്റർ റോഡിലെ താഴത്തെ നില നാളെ വൈകുന്നേരം 4ന് അടയ്ക്കും. അൽ സുഖൂക് തെരവ് രാത്രി 8ന് അടയ്ക്കും. ഊദ് മേത്ത മുതൽ ബുർജ് ഖലീഫ വരെയുള്ള അൽ അസായൽ റോഡിൽ വൈകുന്നേരം 4 മുതൽ പൊതുഗതാഗതം നിർത്തിവയ്ക്കും. ബസുകൾക്കും ആംബലൻസുകൾക്കും അടിയന്തര ആവശ്യങ്ങൾക്കായി ഓടുന്ന വാഹനങ്ങൾക്കും മാത്രമാകും റോഡ് ഉപയോഗിക്കാൻ അനുമതി. സെക്കൻഡ് സബീൽ റോഡും അൽ മേയ്ദാൻ റോഡും വൈകിട്ട് 4ന് അടയ്ക്കും. എന്നാൽ താമസക്കാരുടെ യാത്ര എളുപ്പമാക്കുന്നതിന്റെ ഭാ​ഗമായി മെട്രോ നിർത്താതെ ഓടും. നാളെ രാവിലെ 5 മുതൽ ഗ്രീൻ, റെഡ് ലൈനുകളിൽ മെട്രോ സർവീസ് തുടങ്ങും. 2ന് അർധരാത്രി 12വരെ നിർത്താതെ ഓടും. ട്രാമുകൾ നാളെ രാവിലെ 6 മുതൽ സർവീസ് ആരംഭിക്കും. 2ന് രാത്രി ഒന്നുവരെ സർവീസ് തുടരും. അതേസമയം, നാളെ വൈകിട്ട് 5ന് ബുർജ് ഖലീഫ് മെട്രോ സ്റ്റേഷൻ അടയ്ക്കും. ബുർജ് ഖലീഫയിലെ ആഘോഷങ്ങൾക്കു പോകുന്നവർ അതിനു മുൻപ് തന്നെ സ്റ്റേഷനിൽ ഇറങ്ങണം. 5നു ശേഷം മെട്രോയ്ക്ക് ദുബായ് മാൾ സ്റ്റേഷനിൽ സ്റ്റോപ് ഉണ്ടാവില്ലെന്നു പൊതുഗതാഗത ഏജൻസി സിഇഒ അഹമ്മദ് ബറോസിയൻ പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *