british airways ukഎഞ്ചിനുള്ളിൽ പരുന്ത് ഇടിച്ചു; യുഎഇയിലേക്കുള്ള വിമാനം യാത്ര റദ്ദാക്കി
കോയമ്പത്തൂർ: കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്ക് പോവുകയായിരുന്ന വിമാനത്തിൻറെ british airways uk എഞ്ചിനുമായി പരുന്തുകൾ കൂട്ടിയിടിച്ചു. ഇന്ന് രാവിലെ കോയമ്പത്തൂർ വിമാനത്താവളത്തിലായിരുന്നു സംഭവം. എയർ അറേബ്യ വിമാനത്തിലാണ് പക്ഷി ഇടിച്ചത്. രാവിലെ ഏഴ് മണിയോടെ വിമാനം ടേക്ക് ഓഫിനായി റൺവേയിലേക്ക് പോകുന്നതിനിടെ രണ്ട് പരുന്തുകൾ വിമാനത്തിൻറെ ഇടത് എഞ്ചിനിൽ വന്ന് ഇടിക്കുകയായിരുന്നു. തുടർന്ന് വിമാനത്തിൻറെ യാത്ര മാറ്റിവച്ചു. വിമാനത്തിലുണ്ടായിരുന്ന 164 യാത്രക്കാരെയും പുറത്തിറക്കിയ ശേഷം അധികൃതർ വിമാനത്തിലെ കേടുപാടുകൾ സംബന്ധിച്ച പരിശോധന നടക്കുകയാണ്. എഞ്ചിൻ മാറ്റിവയ്ക്കേണ്ടിവന്നേക്കാമെന്നാണ് സൂചനകൾ. ഇടിയുടെ ആഘാതത്തിൽ എൻജിൻ ബ്ലേഡിൽ തട്ടി ഒരു പരുന്ത് ചത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx
Comments (0)