Posted By user Posted On

cold wave യുഎഇയിൽ ശൈത്യ തരം​ഗ മുന്നറിയിപ്പ്; താപനില ​ഗണ്യമായി കുറയും, ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

യുഎഇയിൽ ഈ വാരാന്ത്യത്തിൽ ശൈത്യ തരംഗം ഉണ്ടാകാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷകന്റെ മുന്നറിയിപ്പ്. cold wave രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലും മഴയും ഉണ്ടാകാനും സാധ്യതയുണ്ട്. താപനില 4 ഡിഗ്രി സെൽഷ്യസായി കുറയും. നാളെ മുതൽ അടുത്ത മൂന്ന് ദിവസങ്ങളിൽ രാജ്യത്ത് താപനിലയിൽ ഗണ്യമായ കുറവുണ്ടാകും, താപനില 4 സെൽഷ്യസ് വരെ എത്തുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) ൽ നിന്നുള്ള ഡോക്ടർ അഹമ്മദ് ഹബീബ് വ്യക്തമാക്കി. ”ജനുവരി 8 ഞായറാഴ്ച, പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ ഭാഗങ്ങളിൽ, (പത്യേകിച്ച് ഫുജൈറയിലും ദിബ്ബയിലും) മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സ്ഥലങ്ങളിൽ രാവിലെ മുതൽ ഉച്ചവരെ മഴയ്ക്ക് സാധ്യതയുണ്ട്, പകൽ സമയത്തും ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്. അൽ ഐനിലെ ചില പ്രദേശങ്ങളിലും മിതമായ മഴ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *