mesotheliomaഅർബുദ ബോധവത്കരണവുമായി പിങ്ക് കാരവൻ; വിവിധ സ്ഥലങ്ങളിൽ സൗജന്യ സ്തനാർബുദ പരിശോധന
ദുബൈ: അർബുദത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യവുമായി സംഘടിപ്പിക്കുന്ന പിങ്ക് കാരവൻ റൈഡ് mesothelioma ഫെബ്രുവരി നാലുമുതൽ ആരംഭിക്കും.11ാമത് പിങ്ക് കാരവൻ റൈഡാണ് ലോക അർബുദ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. ഇത് കാരവൻ ഒ നീണ്ടുനിൽക്കും. യു.എ.ഇയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ ‘ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യൻറ്സ്’ ആണ് സംഘാടകർ. കാരവനോടനുബന്ധിച്ച് സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടിയുള്ള സൗജന്യ സ്തനാർബുദ മെഡിക്കൽ പരിശോധന ഒരുക്കും. ക്ലിനിക്കൽ, അൾട്രാസൗണ്ട്, മാമോഗ്രാം എന്നിവയുൾപ്പെടെ പരിശോധന രീതികൾ ഇതിലുൾപ്പെടും. പുരുഷന്മാർക്ക് സ്തനാർബുദം ബാധിക്കില്ലെന്ന തെറ്റായ ധാരണയെ ഇല്ലാതാക്കുന്നതും പരിപാടിയുടെ ലക്ഷ്യമാണ്. സ്തനം, ത്വക്ക്, വൻകുടൽ, പ്രോസ്റ്റേറ്റ്, വൃഷണ കാൻസർ ഉൾപ്പെടെയുള്ള ഏറ്റവും പ്രധാനപ്പെട്ട, മുതിർന്നവരിലും കുട്ടികളിലും കാണപ്പെടുന്ന അർബുദങ്ങളെല്ലാം ബോധവത്കരണത്തിൽ ഉൾപ്പെടും. രാജ്യത്തുടനീളം സഞ്ചരിക്കുന്ന യാത്രയിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന കുതിരസവാരിക്കാർ സംഘടനയുടെ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)