identity protectionഅതിഥിയുടെ ഡയമണ്ട് വാച്ച് മോഷ്ടിച്ചു; യുഎഇയിൽ പ്രവാസി ഹോട്ടൽ സുരക്ഷാ ഉദ്യോഗസ്ഥന് തടവ് ശിക്ഷ
ദുബായിൽ അതിഥിയുടെ ഡയമണ്ട് വാച്ച് മോഷ്ടിച്ച് ഹോട്ടൽ സുരക്ഷാ ഉദ്യോഗസ്ഥൻ മൂന്ന് മാസം തടവുശിക്ഷ വിധിച്ച് കോടതി identity protection. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഇയാളെ സ്വന്തം രാജ്യത്തേക്ക് നാടുകടത്തും. ഏഷ്യൻ വംശജനായ സുരക്ഷാ ഉദ്യോഗസ്ഥനാണ് പ്രതി. കനേഡിയൻ സ്വദേശിയിൽ നിന്ന് 50,000 ഡോളർ വിലവരുന്ന ഡയമണ്ട് വാച്ചാണ് ഇയാൾ മോഷ്ടിച്ചത്. കഴിഞ്ഞ വർഷം മെയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അബോധാവസ്ഥയിലായിരുന്ന അതിഥിയിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ വാച്ച് മോഷ്ടിക്കുകയായിരുന്നു. പിറ്റേന്നാണ് തൻ്റെ വാച്ച് മോഷണം പോയതായി അതിഥി അറിഞ്ഞത്. തുടർന്ന് അദ്ദേഹം ഇക്കാര്യം ഹോട്ടൽ മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തെ രാത്രി മുറിയിൽ എത്തിയത് രണ്ട് സുരക്ഷാഉദ്യോഗസ്ഥരാണെന്നും അതിഥി വ്യക്തമാക്കി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നിലത്തുവീണ വാച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ വാച്ച് മോഷ്ടിക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ഹോട്ടൽ മാനേജ്മെൻ്റ് വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സുരക്ഷാ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുകയും വാച്ച് മുറിയിൽ നിന്ന് കണ്ടെത്തുകയുമായിരുന്നു. പണത്തിനു വേണ്ടിയാണ് താൻ വാച്ച് എടുത്തതെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ സമ്മതിക്കുകയും ചെയ്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)